കോ​വി​ഡ് വാ​ക്സി​ൻ ജി​ല്ല​യി​ലെ​ത്തി; ആ​ദ്യ​ഘ​ട്ട വി​ത​ര​ണം നാ​ളെ മു​ത​ൽ
Thursday, January 14, 2021 9:56 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നു​ള്ള കോ​വി​ഡ് വാ​ക്സി​ൻ എ​ത്തി.

തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ വാ​ക്സി​ൻ സ്റ്റോ​റി​ൽ നി​ന്ന് പോ​ലീ​സ് അ​ക​ന്പ​ടി​യോ​ടെ പ്ര​ത്യേ​ക താ​പ​നി​ല ക്ര​മീ​ക​രി​ച്ച ബോ​ക്സു​ക​ളി​ൽ 21030 ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ജി​ല്ല​യി​ൽ എ​ത്തി​ച്ചി​ട്ടു​ള്ള​ത്.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച വാ​ക്സി​ൻ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​സി.​എ​സ്. ന​ന്ദി​നി, ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാ​ജ​ൻ മാ​ത്യു, ആ​ർ​എം​ഒ ഡോ. ​ആ​ശി​ഷ് മോ​ഹ​ൻ, ജി​ല്ലാ മാ​സ് മീ​ഡി​യാ ഓ​ഫീ​സ​ർ എ. ​സു​നി​ൽ​കു​മാ​ർ, ഫാ​ർ​മ​സി​സ്റ്റ് ജ​യ​കു​മാ​ർ, എം​സി​എ​ച്ച് ഓ​ഫീ​സ​ർ ഷീ​ല, ജി​ല്ലാ പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ് ബി​ന്ദു എ​ന്നി​വ​ർ ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ന്പ​തു കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ളെ വാ​ക്സി​ൻ വി​ത​ര​ണം തു​ട​ങ്ങും.
ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കു​ത്തി​വ​യ്പ് ന​ൽ​കു​ന്ന​ത്.

ഒ​രു ദി​വ​സം ഒ​രു കേ​ന്ദ്ര​ത്തി​ൽ 100 പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യാ​നു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ജി​ല്ല​യി​ൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ഒ​രു വാ​ക്സി​നേ​റ്റ​ർ, നാ​ല് വാ​ക്സി​നേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങി​യ ഒ​രു ടീ​മാ​ണ് ഒ​രു വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. വാ​ക്സി​നേ​ഷ​നു ശേ​ഷം എ​ന്തെ​ങ്കി​ലും അ​സ്വ​സ്ഥ​ത​ക​ൾ ഉ​ണ്ടാ​യാ​ൽ അ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ആം​ബു​ല​ൻ​സ് അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​വും ഇ​വി​ടെ​യു​ണ്ടാ​കും.

വാ​ക്സി​നേ​ഷ​നാ​യി കാ​ത്തി​രി​ക്കു​ന്ന സ്ഥ​ല​ത്ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത്.