വോ​ട്ടിം​ഗ് മെ​ഷീ​ന്‍ സെ​റ്റിം​ഗ് ‌
Wednesday, December 2, 2020 10:24 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ​യും, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളു​ടെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളു​ടെ​യും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​ന്‍ സെ​റ്റിം​ഗ് അ​ടൂ​ര്‍ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ബി​എ​ഡ് സെ​ന്‍റ​റി​ല്‍ നാ​ളെ രാ​വി​ലെ എ​ട്ട് മു​ത​ല്‍ ന​ട​ക്കും.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍, ഏ​ജ​ന്‍റു​മാ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ‌

‌തി​രു​വ​ല്ല: ത​ദ്ദേ​ശ സ്ഥാ​പ​ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നു മു​ത​ല്‍ 39 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക് മെ​ഷീ​ന്‍ സെ​റ്റിം​ഗ് നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ക്കും. എ​ല്ലാ സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും എ​ത്ത​ണം. ‌