ക​ണ്ടെ​യ്ന​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു ക​ണ്ടെയ്ന​ർ ലോ​റി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Saturday, November 28, 2020 11:16 PM IST
ച​വ​റ : ക​ണ്ടെ​യ്ന​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ മ​റ്റൊ​രു ക​ണ്ട​യ്ന​ർ ലോ​റി​യി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച്ച പുലർച്ചെ 2.30 ഓ​ടെ ച​വ​റ പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പി​ന്നി​ലി​ടി​ച്ച ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ യു​പി സ്വ​ദേ​ശി സ​ദാ​ബി ( 35 ) ന് ​ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കൊ​ല്ല​ത്ത് നി​ന്നും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ. ച​വ​റ പാ​ല​ത്തി​ൽ ക​യ​റു​ന്ന​തി​ന് മു​മ്പ് മ​റ്റൊ​രു വാ​ഹ​നം പാ​ല​ത്തി​ലേ​യ്ക്ക് എ​തി​രെ വ​രു​ന്ന​ത് ക​ണ്ട് ക​ണ്ടെ​യ്ന​ർ ലോ​റി നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ വ​ന്ന മ​റ്റൊ​രു ക​ണ്ടെ​യ്ന​ർ ലോ​റി മു​ന്പെ പോ​യ ലോ​റി​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ് എ​ന്നി​വ​ർ അ​പ​ക​ട സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്രി​ച്ചു. നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആം​ബു​ല​ൻ​സ് എ​ത്തി പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ സ​ദാ​ബി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ന്നാ​ലെ വ​ന്ന ക​ണ്ട​യ്ന​ർ ലോ​റി​യു​ടെ കാ​ബി​ൻ ത​ക​ർ​ന്നു. തു​ട​ർ​ന്ന് ച​വ​റ കെ ​എം എം ​എ​ല്ലി​ൽ നി​ന്നും ക്രെ​യി​നും ജെ ​സി ബി ​യും എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തെ മ​ണി​കൂ​റു​ക​ളു​ടെ ശ്ര​മ​ഫ​ല​മാ​യി റോ​ഡി​ൽ നി​ന്നും നീ​ക്കം ചെ​യ്തു. രാ​വി​ലെ എ‌ട്ടോ​ടെ ഭാ​ഗീ​ക​മാ​യും 10 ഓ​ടെ പൂ​ർ​ണമാ​യും ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ചു.