കൃ​ഷി​ ന​ശി​പ്പി​ച്ചു
Friday, November 27, 2020 10:53 PM IST
ശാ​സ്താം​കോ​ട്ട: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ കൃ​ഷി​യും ഫ​ല​വൃ​ക്ഷ​ങ്ങ​ളും വി​ഷ ദ്രാ​വ​ക മൊ​ഴി​ച്ച് ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കു​ന്ന​ത്തൂ​ർ വേ​മ്പ​നാ​ട്ടേ​ത്ത് ജം​ഗ്ഷ​ന് സ​മീ​പം എ​ട്ട് തു​ണ്ടി​ൽ വി​ജ​യ​കു​മാ​രി​യു​ടെ വീ​ട്ടി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ നാ​ശം വ​രു​ത്തി​യ​ത്. പ​റ​മ്പി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന മു​ള​ക്, ഇ​ഞ്ചി, ചീ​ര, ചേ​മ്പ് തു​ട​ങ്ങി​യ​വ​യും വാ​ഴ​ക​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. കു​റേ തൈ​ക​ൾ പി​ഴു​ത് കൊ​ണ്ട് പോ​കു​ക​യും ചെ​യ്തു. കൂ​ടാ​തെ മാ​വി​ന്‍റേ​യും പ്ലാ​വി​ന്‍റേ​യും ചു​വ​ട്ടി​ലും വി​ഷ​ദ്രാ​വ​കം ഒ​ഴി​ച്ച​താ​യും പ​റ​യു​ന്നു.​ ഇ​വ ഉ​ണ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് വി​ഷ ദ്രാ​വ​കം ഒ​ഴി​ച്ച​ത്.​ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.