കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ മത്സരാർഥികൾ 231‍
Wednesday, November 25, 2020 10:08 PM IST
കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 55 ഡി​വി​ഷ​നു​ക​ളി​ലാ​യി 231 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ അ​യ​ത്തി​ല്‍ ഡി​വി​ഷ​നി​ലാ​ണ്, എ​ട്ടു​പേ​ര്‍. തൊ​ട്ടു​പി​ന്നി​ല്‍ ക​ല്ലും​താ​ഴം, ക​യ്യാ​ല​യ്ക്ക​ല്‍, ക​ന്‍റോ​ൺ​മെ​ന്‍റ് ഡി​വി​ഷ​നു​ക​ളാ​ണ്, ഏ​ഴു​പേ​ര്‍ വീ​തം. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മാ​ത്ര​മു​ള്ള 22 ഡി​വി​ഷ​നു​ക​ളു​ണ്ട്.

കോ​ര്‍​പ്പ​റേ​ഷ​നി​ലെ 28 വാ​ര്‍​ഡു​ക​ളാ​ണ് വ​നി​ത​ക​ള്‍​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​ന​റ​ല്‍, സം​വ​ര​ണ ഡി​വി​ഷ​നു​ക​ളി​ലാ​യി ആ​കെ 115 വ​നി​ത​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ട്രാ​ന്‍​സ്ജ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​ല്ല. ആ​കെ 325 പേ​രാ​ണ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. 94 പേ​ര്‍ പ​ത്രി​ക പി​ന്‍​വ​ലി​ച്ചു. കോ​ർ​പ്പ​റേ​ഷ​ൻ ഡി​വി​ഷ​നു​ക​ളി​ലൂ​ടെ.

ഉ​ളി​യ​ക്കോ​വി​ൽ

എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും കൊ​ല്ലം ന​ഗ​ര​സ​ഭ​യി​ലെ മു​ൻ ചെ​യ​ർ​മാ​നു​മാ​യ ഉ​ളി​യ​ക്കോ​വി​ൽ ശ​ശി​യാ​ണ് ഇ​ട​തു​മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി. കോ​ർ​പ്പ​റേ​ഷ​നി​ൽ ഇ​ത് ര​ണ്ടാം മ​ത്സ​ര​മാ​ണ്. അ​റി​യ​പ്പെ​ടു​ന്ന നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​ണ്.

യൂ​ത്ത്കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ് ഉ​ളി​യ​ക്കോ​വി​ലി​നെ​യാ​ണ് യു​ഡി​എ​ഫ് മ​ത്സ​ര​രം​ഗ​ത്ത് ഇ​റ​ക്കി​യി​ട്ടു​ള്ള​ത്. കെ​പി​സി​സി സാം​സ്കാ​രി​ക സ​മി​തി അം​ഗം, സ്നേ​ഹ​ന​ഗ​ർ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ഉ​ളി​യ​ക്കോ​വി​ൽ ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ദ്യ മ​ത്സ​ര​മാ​ണ്.

ബി​ജെ​പി ക​ട​പ്പാ​ക്ക​ട ഏ​രി​യാ പ്ര​സി​ഡ​ന്‍റും യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു.​ആ​ർ.​അ​ഭി​ലാ​ഷാ​ണ് എ​ൻ​ഡി​എ​യ്ക്ക് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ക​ന്നി​യ​ങ്ക​മാ​ണ്.

തി​രു​മു​ല്ല​വാ​രം

നി​ല​വി​ൽ എ​ൻ​ഡി​എ​യു​ടെ കൈ​വ​ശ​മാ​ണ് ഡി​വി​ഷ​ൻ. യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൂ​ര്യ ബി.​ച​ന്ദ്ര​നാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. ബാ​ല​ഗോ​കു​ല​ത്തി​ലൂ​ടെ​യാ​ണ് സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ​ത്.​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ലും സ​ജീ​വ​മാ​യ ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം യു.​പ​വി​ത്ര​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ സാ​ര​ഥി. കോ​ർ​പ്പ​റേ​ഷ​നി​ൽ ആ​ദ്യ​മ​ത്സ​രം. ച​വ​റ ബി​ജെ​എം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലെ ആ​ദ്യ ചെ​യ​ർ​പേ​ഴ്സ​ണാ​ണ്. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് അം​ഗ​മാ​ണ്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​റെ സ​ജീ​വ​മാ​യ കോ​ൺ‌​ഗ്ര​സ് പ്ര​വ​ർ​ത്ത​ക രാ​ധി​ക കു​മാ​രി​യാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. കോ​ർ​പ്പ​റേ​ഷ​നി​ൽ ഇ​വ​ർ​ക്കും ആ​ദ്യ മ​ത്സ​ര​മാ​ണ്.

വ​ട​ക്കേ​വി​ള

സ്വ​കാ​ര്യ വി​ദ്യാ​ല​യ​ത്തി​ലെ പ്രി​ൻ​സി​പ്പ​ലാ​യ ശ്രീ​ദേ​വി​യ​മ്മ​യെ​യാ​ണ് സി​റ്റിം​ഗ് സീ​റ്റി​ൽ യു​ഡി​എ​ഫ് ക​ള​ത്തി​ലി​റ​ക്കി​യി​ട്ടു​ള്ളത്. കെ​എ​സ് യു​വി​ലും കോ​ൺ​ഗ്ര​സി​ലും മ​ഹി​ളാ കോ​ൺ​ഗ്ര​സി​ലും ഭാ​ര​വാ​ഹി​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും വി​വി​ധ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

സി​പി​എം വ​ട​ക്കേ​വി​ള ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഹ​സീ​നാ സ​ലാ​ഹു​ദീ​നാ​ണ് എ​ൽ​ഡി​എ​ഫ് സാ​ര​ഥി. ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ എ​ഡി​എ​സ് വ​നി​താ സി​റ്റിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണ്. കൃ​ഷി​ഭ​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്നു.

എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ‍​യ ആ​തി​ര വി​ജ​യ​നാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ ആ​ദ്യ​മാ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

അ​ഞ്ചാ​ലും​മൂ​ട്

ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് വി​ജ​യി​ച്ച ഇ​വി​ടെ ആ​ർ​എ​സ്പി​യി​ലെ എ​സ്.​സ്വ​ർ​ണ​മ്മ​യാ​ണ് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. പാ​ർ​ട്ടി തൃ​ക്ക​ട​വൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. തൃ​ക്ക​ട​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു. കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ർ​എ​സ്പി-​ലെ​നി​നി​സ്റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് എം.​ക​മ​ലാ​ദേ​വി​യാ​ണ് എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ആ​ർ​എ​സ്പി നേ​താ​വ് നി​ര്യാ​ത​നാ​യ ക​ട​വൂ​ർ ബാ​ല​ന്‍റെ മ​ക​ളാ​ണ്. ഐ​ക്യ മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, എ​ൻ​എ​സ്എ​സ് കൊ​ല്ലം താ​ലൂ​ക്ക് വ​നി​താ യൂ​ണി​യ​ൻ ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

മഹിളാ മോർച്ച തൃക്കടവൂർ ഏരിയാ പ്രസിഡന്‍റ് കെ. നിസാപിള്ളയാണ് എൻഡിഎ സ്ഥാനാർഥി. നേരത്തെ സ്കൂൾ അധ്യാപികയായിരുന്നു. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായ ഇവർ സുരേഷ് ഗോപി എംപിയുടെ അടുത്ത ബന്ധുവാണ്.
മ​തി​ലി​ൽ
യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ആ​ർ​എ​സ്പി​യി​ലെ ടെ​ൽ​സ തോ​മ​സാ​ണ് അ​വ​ർ​ക്കു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. ക​ന്നി​യ​ങ്ക​മാ​ണ്. ആ​ശാ വ​ർ​ക്ക​ർ, കു​ടും​ബ​ശ്രീ വാ​ർ​ഡ് സെ​ക്ര​ട്ട​റി, ജ​ന​ശ്രീ വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​ത്.

ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സി​ഐ​ടി​യു​വി​ൽ അം​ഗ​മാ​യ അ​നീ​റ്റ വി​ജ​യ​നാ​ണ് എ​ൽ​ഡി​എ​ഫ് സാ​ര​ഥി. എ​സ്എ​ഫ്ഐ​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നു. ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം വി​ജ​യ​ൻ ഫ്രാ​ൻ​സി​സി​ന്‍റെ മ​ക​ളാ​യ ഇ​വ​രു​ടേ​ത് ക​ന്നി​യ​ങ്ക​മാ​ണ്.

അ​ടു​ത്തി​ടെ പേ​രു​കൊ​ണ്ട് ഏ​റെ പ്ര​ശ​സ്ത​യാ​യ ബി​ജെ​പി​യി​ലെ കൊ​റേ​ണ തോ​മ​സാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ബി​നു സു​രേ​ഷും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്.