കോ​വി​ഡ് 462, രോ​ഗ​മു​ക്തി 97
Tuesday, November 24, 2020 10:20 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 462 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 97 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി, പു​ന​ലൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മ​യ്യ​നാ​ട്, മൈ​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട, പന്മ​ന, പ​വി​ത്രേ​ശ്വ​രം, ചി​റ​ക്ക​ര, ആ​ദി​ച്ച​ന​ല്ലൂ​ര്‍, നി​ല​മേ​ല്‍, ത​ല​വൂ​ര്‍, ക​ല്ലു​വാ​തു​ക്ക​ല്‍, ചാ​ത്ത​ന്നൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് രോ​ഗ​ബാ​ധി​ത​ര്‍ കൂ​ടു​ത​ലു​ള്ള​ത്.
സ​മ്പ​ര്‍​ക്കം വ​ഴി 459 പേ​ര്‍​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത ഒ​രാ​ള്‍​ക്കും ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

അഞ്ചൽ സെന്‍റ് ജോൺസ് കോളേജിൽ
ഡിഗ്രി കോഴ്സ് അനുവദിച്ചു

അഞ്ചൽ: അഞ്ചൽ സെന്‍റ് ജോൺസ് കോളേജിൽ ഈ അധ്യയന വർഷം പുതിയതായി അനുവദിക്കപ്പെട്ട ബികോം അക്കൗണ്ടന്‍റ്സ് ആന്‍റ് ഡേറ്റാ സർവീസ് (എയ്ഡഡ്) കോഴ്സിലേക്കുള്ള അഡ്മി ഷൻ ആരംഭിച്ചു. താല്പര്യമുള്ള വിദ്യാർഥികൾ 29 ന് മുന്പ് ഓൺലൈനായി കേരളാ യൂണിവേഴ്സിറ്റി വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി, സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷകൾ 29 നു മുമ്പ് കോളേജിൽ നേരിട്ടു സമർപ്പിക്കണം. അപേക്ഷഫോം കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907282797.