ച​വ​റ​യി​ൽ മു​സ്ലീം ലീ​ഗ് രണ്ട് വാർഡുകളിൽ മ​ത്സ​രിക്കും
Tuesday, November 24, 2020 10:20 PM IST
ച​വ​റ: യു​ഡി​എ​ഫി​ലെ മു​സ്ലീം ലീ​ഗി​ന് സീ​റ്റ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് മു​സ്ലീം ലീ​ഗ് ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്നു. വ​ട്ട​ത്ത​റ ,മു​കു​ന്ദ​പു​രം വാ​ർ​ഡു​ക​ളി​ലാ​ണ് മു​സ്ലീം ലീ​ഗ് ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. വ​ട്ട​ത്ത​റ വാ​ർ​ഡി​ൽ ഷൈ​ല റ​ഷീ​ദും മു​കു​ന്ദ​പു​രം വാ​ർ​ഡി​ൽ സി​യാ​ദ് റാ​ബി​യ​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.
ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 23 വാ​ർ​ഡി​ൽ ഒ​രു വാ​ർ​ഡ് പോ​ലും യു​ഡി​എ​ഫ് ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് മു​സ്ലീം ലീ​ഗ് ച​വ​റ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ ഈ ​തീ​രു​മാ​നം. പ്രാ​ദേ​ശി​ക​മാ​യി മ​ത്സ​രി​ക്കാ​ൻ സീ​റ്റ് ല​ഭി​ച്ചി​ല്ലാ​യെ​ങ്കി​ൽ ഒ​റ്റ​യ്ക്ക് മ​ത്സ​രി​ക്കാ​മെ​ന്ന് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ഉ​ണ്ടെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.