വ​ള്ളി​ക്കീ​ഴ്
Monday, November 23, 2020 10:45 PM IST
എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് ഡി​വി​ഷ​നാ​ണ്. നി​ല​വി​ൽ ര​ണ്ടു​ത​വ​ണ ക​ന്നി​മേ​ൽ ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച സി​പി​എ​മ്മി​ലെ എ​സ്.​ജ‍​യ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നും ആ​യി​രു​ന്നു. സി​പി​എം അ​ഞ്ചാ​ലും​മൂ​ട് ഏ​രി​യാ ക​മ്മി​റ്റി അം​ഗം, സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.
കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി​യും ച​വ​റ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ട്ര‍​ഷ​റ​റു​മാ​യ ബി.​രാ​മാ​നു​ജ​ൻ​പി​ള്ള​യെ​യാ​ണ് ഡി​വി​ഷ​ൻ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള നി​യോ​ഗം യു​ഡി​എ​ഫ് ഏ​ൽ​പ്പി​ച്ചി​ട്ടു​ള്ള​ത്. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
മ​ഹി​ളാ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ സ​ഹ​ദേ​വ​നാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി ഇ​വ​ർ‌ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലു​ണ്ട്. ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യി​ലെ മു​ൻ അം​ഗ​മാ​യ ഇ​വ​ർ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്

തേ​വ​ള്ളി

നി​ല​വി​ൽ ബി​ജെ​പി​യു​ടെ കൗ​ൺ​സി​ല​റാ​യ ബി.​ഷൈ​ല​ജ ത​ന്നെ​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ‌​ഥി. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 2015-ൽ ​ഈ ഡി​വി​ഷ​നി​ൽ വി​ജ​യി​ച്ച കോ​കി​ല എ​സ്.​കു​മാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​മ്മ ഷൈ​ല​ജ വി​ജ​യി​ച്ച​ത്.
കോ​ർ​പ്പ​റേ​ഷ​നി​ലെ എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വും കൊ​ല്ലം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും കു​രീ​പ്പു​ഴ ഡി​വി​ഷ​നി​ലെ നി​ല​വി​ൽ കൗ​ൺ​സി​ല​റു​മാ​യ എ​സ്.​രാ​ജ്മോ​ഹ​നാ​ണ് എ​ൽ​ഡി​എ​ഫ് സാ​ര​ഥി. പു​ന്ന​ത്ത​ല സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, ഗ്യാ​സ് ഏ​ജ​ൻ​സി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.
ആ​ർ​എ​സ്പി കൊ​ല്ലം നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​സു​നി​ലാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി ജ​ന​വി​ധി തേ​ടു​ന്ന​ത്.​കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ ഇ​ദ്ദേ​ഹം മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ രാ​ഘ​വ​ൻ​പി​ള്ള​യു​ടെ മ​ക​നാ​ണ്. യു​ടി​യു​സി ജി​ല്ലാ ക​മ്മി അം​ഗ​മാ​ണ്. കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ക​ന്‍റോ​ൺ​മെ​ന്‍റ്

യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. 2010-15ൽ ​ഈ ഡി​വി​ഷ​നി​ലെ കൗ​ൺ​സി​ല​റാ​യി​രു​ന്ന സി.​വി.​അ​നി​ൽ​കു​മാ​റാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് ഇ​ര​വി​പു​രം ബ്ലോ​ക്ക് ക​മ്മി​റ്റി അം​ഗ​മാ​ണ്. രാ​ജീ​വ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​നാ​യ ഇ​ദ്ദേ​ഹം യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്.
കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സെ​ന​റ്റ് അം​ഗ​വും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ എ.​കെ.​സ​വാ​ദാ​ണ് എ​ൽ‌​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. എ​സ്എ​ഫ്ഐ​യി​ലും ഡി​വൈ​എ​ഫ്ഐ​യി​ലും​സ​ജീ​വ നേ​തൃ​ത്വം വ​ഹി​ച്ചി​ട്ടു​ണ്ട്.
സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ മാ​ൻ​ഹോ​ൾ സി​നി​മ​യി​ൽ പ്ര​ധാ​ന​വേ​ഷം അ​വ​ത​രി​പ്പി​ച്ച ന​ട​ൻ എ​സ്.​ര​വി​കു​മാ​റാ​ണ് എ​ൻ​ഡി​എ​യു​ടെ സാ​ര​ഥി. കേ​ര​ള ച​ക്കി​ലി​യ​ൻ മ​ഹാ​സ​ഭ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കൊ​ല്ല​ത്ത് കു​ടി​യേ​റി​യ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ പി​ന്മു​റ​ക്കാ​ര​നാ​ണ്.

കാ​വ​നാ​ട്

എ​ൽ​ഡി​എ​ഫി​ൽ സി​പി​ഐ​യു​ടെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ പു​സ്ത​ക പ്ര​സാ​ധ​ക​നും ഗ്ര​ന്ഥ​ശാ​ല പ്ര​വ​ർ​ത്ത​ക​നു​മാ​യ കൊ​ല്ലം മ​ധു​വാ​ണ് ഇ​ട​തു​സ്ഥാ​നാ​ർ​ഥി. സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം പ​ടി​ഞ്ഞാ​റേ കൊ​ല്ലം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​ണ്.
നേ​ര​ത്തേ കാ​വ​നാ​ട് ഡി​വി​ഷ​ൻ കൗ​ൺ​സി​ല​റാ​യി​രു​ന്ന മു​ര​ളി ബാ​ബു​വാ​ണ് യു​ഡി​എ​ഫി​നു​വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്. നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ർ​ബ​ർ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​യാ​ണ്.
ദീ​ർ​ഘ​കാ​ലം കോ​ൺ​ഗ്ര​സ് ശ​ക്തി​കു​ള​ങ്ങ​ര മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
ക​ർ‌​ഷ​ക​മോ​ർ​ച്ച ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​മാ​യ എ​സ്.​വി​ജു​വാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ആ​ർ​എ​സ്എ​സി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം ബി​ജെ​പി ശ​ക്തി​കു​ള​ങ്ങ​ര ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ്.

പാ​ല​ത്ത​റ

നി​ല​വി​ൽ യു​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റാ​യ ഇ​വി​ടെ കോ​ൺ​ഗ്ര​സ് മ​ണ​ക്കാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യ രാ​ജീ​വ് പാ​ല​ത്ത​റ​യാ​ണ് ഐ​ക്യ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ സ്ഥാ​നാ​ർ​ഥി. പാ​ല​ത്ത​റ ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ഭ​ര​ണ സ​മി​തി സെ​ക്ര​ട്ട​റി​യാ​ണ്. അ​ക്ഷ​ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, ര​ക്ത​ദാ​ന സ​മി​തി എ​ന്നി​വ​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.
സി​പി​ഐ​യു​ടെ കൊ​ല്ലം സി​റ്റി സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം എ​സ്.​ച​ന്ദ്ര​ബോ​സ് ആ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. വ​ട​ക്കേ​വി​ള സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ അ​ക്കൗ​ണ്ട​ന്‍റും കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​വു​മാ​ണ്. എ​ഐ​വൈ​എ​ഫ് സി​റ്റി ക​മ്മി​റ്റി​യു​ടെ ആ​ദ്യ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.
വ​ട​ക്കേ​വി​ള വ​ലി​യ​കൂ​ന​ന്പാ​യി​ക്കു​ളം ക്ഷേ​ത്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ലെ എ.​അ​നീ​ഷ് കു​മാ​റാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. അ​യ​ത്തി​ൽ 5127 ന​ന്പ​ർ എ​സ്എ​ൻ​ഡി​പി യോ​ഗം ശാ​ഖാ സെ​ക്ര​ട്ട​റി, പു​ന്ത​ല​ത്താ​ഴം സ്നേ​ഹം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ട്ര​ഷ​റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ക്കു​ന്നു.