പോ​രു മു​റു​കി കു​ല​ശേ​ഖ​ര​പു​രം
Monday, November 23, 2020 10:44 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ഡി​വി​ഷ​ൻ ആ​ല​പ്പാ​ട്, ക്ലാ​പ്പ​ന പ​ഞ്ചാ​യ​ത്തു​ക​ൾ പൂ​ർ​ണ​മാ​യും, കു​ല​ശേ​ഖ​ര​പു​രം പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ർ​ഡു​ക​ളും ഓ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കു​ല​ശേ​ഖ​ര​പു​രം ഡി​വി​ഷ​ൻ. മൊ​ത്തം അ​ൻ​പ​തു വാ​ർ​ഡു​ക​ൾ. എ​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ് കു​ല​ശേ​ഖ​ര​പും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ.
വി.​കെ. ആ​ന​ന്ദ​മാ​ണ് ഇ​വി​ടെ​നി​ന്നും ആ​ദ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് റം​ലാ റ​ഹി​മും പി.​ബി.​സ​ത്യ​ദേ​വ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യി. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ സി.​രാ​ധാ​മ​ണി​യാ​ണ് ഇ​വി​ടെ നി​ന്നും ജ​യി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ക്കു​റി ഇ​ട​തു​കോ​ട്ട നി​ല​നി​ർ​ത്താ​നാ​കു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ്. സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ വ​സ​ന്താ ര​മേ​ശ് ആ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്.
മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​ക​യാ​ണ് യു​ഡി​എ​ഫ്. സ്ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ ഷീ​ബാ ബാ​ബു പോ​രാ​ട്ട​ത്തി​നു​ണ്ട്. ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ബ​ദ​ലാ​യി ജ​ന​ങ്ങ​ൾ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി​യെ​ഴു​തു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് എ​ൻ​ഡി​എ. സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി​യി​ലെ ആ​ർ.​പ്രി​യ​മാ​ലി​നി.
ഷീ​ബാ ബാ​ബു ശാ​സ്താം​കോ​ട്ട ഡി​ബി. കോ​ളേ​ജി​ൽ കെ​എ​സ് യു ​വി​ലൂ​ടെ രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി. ആ​റ് വ​ർ​ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് ഓ​ച്ചി​റ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റും മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്. ഐ​എ​ൻ​ടി​യു​സി യു​വ​ജ​ന വി​ഭാ​ഗം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്, ഗാ​ന്ധി​ദ​ർ​ശ​ൻ വേ​ദി ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ, ജ​ൻ​ശ​ക്തി ബ്ലോ​ക്ക് റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് അം​ഗ​വും ധ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യി​രു​ന്നു.
ഇ​ത്ത​വ​ണ പു​തു​മു​ഖ​ത്തെ​യാ​ണ് സി​പി​എം മ​ത്സ​രി​പ്പി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും ക​രു​നാ​ഗ​പ്പ​ള്ളി ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​ണ്. സി​പി​എം തൊ​ടി​യൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​ണ്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്തെ അ​നു​ഭ​വ സ​മ്പ​ത്തു​മാ​യാ​ണ് ബി​കോം ബ​രു​ദ​ധാ​രി​യാ​യ വ​സ​ന്താ ര​മേ​ശ് അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്. വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ര​ണ സ​മി​തി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.
ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ചാ ക​രു​നാ​ഗ​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ് ആ​ർ.​പ്രി​യ​മാ​ലി​നി. ആ​ല​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് (പ​റ​യ​ക​ട​വ്) അം​ഗ​മാ​യി​രു​ന്നു.
ബി​ജെ​പി​യു​ടെ​യും മ​ഹി​ളാ മോ​ർ​ച്ച​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന വി​വി​ധ പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ളു​ടെ മു​ൻ​നി​ര പോ​രാ​ളി​യാ​യി​രു​ന്നു.