ക​ല്ലു​വാ​തു​ക്ക​ലിൽ പെ​ൺ​പോ​രാ​ട്ടം
Monday, November 23, 2020 10:44 PM IST
ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യു​ടെ തെ​ക്കേ അ​റ്റ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ. ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടാ​മ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്ഡി​വി​ഷ​നാ​ണ് ഇ​ത്. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ർ​ഡൊ​ഴി​കെ 22 വാ​ർ​ഡു​ക​ളും പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളും ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ 42 ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളാ​ണ് ഈ ​ഡി​വി​ഷ​നി​ൽ. ഇ​ട​തു മു​ന്ന​ണി​യി​ൽ സിപിഎ​മ്മി​നാ​ണ് ഈ ​സീ​റ്റ്. ഡി​വി​ഷ​ൻ രൂ​പീ​ക​രി​ച്ച​തു​മു​ത​ൽ ഇ​ട​ത് മു​ന്ന​ണി​യാ​ണ് ഇ​വി​ടെ വി​ജ​യി​ച്ചി​ട്ടു​ള്ള​ത്.​ ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യ വി.​ജ​യ​പ്ര​കാ​ശാ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. ജി​ല്ല​യി​ലെ റി​ക്കാ​ർ​ഡാ​യ 2700 വോ​ട്ടു​ക​ളു​ടെ ദു​രി​പ​ക്ഷ​ത്തി​നാ​ണ് അ​ദ്ദേ​ഹം വി​ജ​യി​ച്ച​ത്.
ഇ​ത്ത​വ​ണ വ​നി​താ സം​വ​ര​ണ ഡി​വിഷ ​നാ​യി. ഇ​ട​തു മു​ന്ന​ണി​യു​ടെ സിപിഎം ​സ്ഥാ​നാ​ർ​ഥി ആ​ശാ ദേ​വി​യും യുഡിഎ​ഫി​ന്‍റെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ജ​യ​ശ്രീ ര​മ​ണ​നും എ​ൻ ഡി ​എ യു​ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജി പ്ര​സാ​ദു​മാ​ണ് പ​ട​ക്ക​ള​ത്തി​ൽ. മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ഡി​വി​ഷ​നാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ.
യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥിയാ​യ ജ​യ​ശ്രീ ര​മ​ണ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളി​ലും മ​റ്റും പ്ര​വ​ർ​ത്തി​ക്കു​ന്നു. കൊ​ല്ലം പേ​രു​ർ സ്വ​ദേ​ശി​യാ​യ ഇ​വ​ർ​ കെപിസിസി മീ​ഡി​യാ സ​മി​തി അം​ഗം, ഐഎ​ൻടിയുസി വ​നി​താ വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, കേ​ര​ള പോ​ലീ​സ് വ​നി​താ സെ​ൽ ഉ​പദേ​ശ ക ​സ​മി​തി അം​ഗം, കേ​ര​ള സ്റ്റേ​റ്റ് ആ​ർ​ട്ടി​സാ​ൻ​സ് യു​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വം വ​ഹി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു. ക​ഴി​ഞ്ഞ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെര​ഞ്ഞെ​ടു​പ്പി​ൽ കു​ന്ന​ത്തു​ർ ഡി​വി​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ച്ചി​രു​ന്നു.
ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ​ആ​ശാ ദേ​വി ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി​രു​ന്നു. പൂ​ത​ക്കു​ളം ഡി​വി​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു ഇ​വ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യ​ത്. പൂ​ത​ക്കു​ളം സ്വ​ദേ​ശി​യാ​യ ഇ​വ​ർ എ​സ്എ​ഫ്ഐയി​ലൂ​ടെ​യാ​ണ് രാ​ഷ്ട്രീ​യ രം​ഗ​ത്തെ​ത്തി​യ​ത്. ​കെഎ​സ്കെ​ടിയു ​പൂ​ത​ക്കു​ളം വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റും ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​ണ്. പ​ട്ടി​ക​ജാ​തി ക്ഷേ​മ​സ​മി​തി ഏ​രി​യാ ക​മ്മി​റ്റി അം​ഗം, പു​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് എ​സ് സി-​എ​സ്​ടി കോ​ഓ​ർ​ഡി​നേ​റ്റ​ർ, പ്ര​മോ​ട്ട​ർ കു​ടും​ബ​ശ്രീ സിഡിഎ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ​ന്നീ സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
കു​ന്ന​ത്തൂ​ർ, ആ​റ്റി​ങ്ങ​ൽ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ​ നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച അ​നു​ഭ​വ​ങ്ങ​ളു​മാ​യാ​ണ് ബിജെ പി സ്ഥാ​നാ​ർ​ഥി രാ​ജി പ്ര​സാ​ദ് രംഗത്തെ ത്തിയത്. ക​ഴി​ഞ്ഞ ത​വ​ണ കു​ന്ന​ത്തൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. ബി ​ജെ പി ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യ രാ​ജി പ്ര​സാ​ദ് ശൂ​ര​നാ​ട് സൗ​ത്ത് വാ​ർ​ഡ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്നു. ശു​രനാ​ട് സ്വ​ദേ​ശി​നി​യാ​ണ്.