നീണ്ടകരയിൽ നിർമിച്ച കാൻസർ സെന്‍റർ കെട്ടിടം സ്വകാര്യ ഏജൻസിക്ക് വിട്ടുകൊടുക്കരുതെന്ന്
Thursday, October 29, 2020 10:50 PM IST
ച​വ​റ: നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ കാ​ൻ​സ​ർ സെ​ന്‍റ​റി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ടം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് വി​ട്ട് കൊ​ടു​ക്ക​രു​തെന്ന് നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
തീ​ര​ദേ​ശ മേ​ഖ​ല​യാ​യ നീ​ണ്ട​ക​ര സ​ർ​ക്കാ​ർ ആ​ശു​പ്ര​തി കോ​മ്പൗ​ണ്ടി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ഇ​രി​ക്കു​ന്ന കാ​ൻ​സ​ർ കെ​യ​ർ സെന്‍റ​ർ സർക്കാരിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ അ​ധി​കാ​ര പ​രി​ധി​യി​ൽ ത​ന്നെ എ​ത്ര​യും പെ​ട്ട​ന്ന് പ്ര​വ​ർ​ത്ത​ന ക്ഷ​മ​മാ​ക്ക​ണം. ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെന്‍റ​ർ എ​ന്ന പേ​രി​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സ്ഥാ​പ​നം സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ കാ​ൻ​സ​ർ സെ​ന്‍ററിന്‍റെയോ അം​ഗീ​കാ​ര​ത്തോ​ടെ​യോ അ​റി​വോ​ടെ​യോ​യ​ല്ല പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി സം​ര​ക്ഷ​ണ സ​മി​തി ആ​രോ​പി​ച്ചു.
വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ ഒ​രു പ്രോ​ജ​ക്ട് ത​യാ​റാ​ക്കി ന​ൽ​കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഈ ​ഏ​ജ​ൻ​സി പി​ൽ​ക്കാ​ല​ത്ത് ഫൗ​ണ്ടേ​ഷ​ൻ ആ​ശു​പ്ര​തി​യി​ൽ ഒ​ഴി​ഞ്ഞു കി​ട​ന്ന ഒ​രു ക്വാർട്ടേ​ഴ്സി​ൽ പാ​ലി​യേ​റ്റീവ് പ്ര​വ​ർ​ത്ത​നം അ​ന​ധി​കൃ​ത​മാ​യി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു . പി​ന്നീ​ട് ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​വ​ർ ന​ട​ത്തി​യി​ട്ടു​ള്ള അ​ന​ധി​കൃ​ത പ​ണ​പ്പിരി​വും സ്വ​ജ​ന​പ​ക്ഷ നി​യ​മ​ന​വും മ​റ്റും ബോ​ധ്യ​പ്പെ​ട്ട അ​ധി​കൃ​ത​ർ ആ​ശു​പ്ര​തി കോ​മ്പൗ​ണ്ടി​ൽ നി​ന്നും ഇ​വ​രെ ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു .
എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ ദ​യ​നീ​യ അ​വ​സ്ഥ​യും മ​റ്റും മു​ത​ലെ​ടു​ത്ത് കൊ​ണ്ട് എ​ൻ . വി​ജ​യ​ൻ​പി​ള്ള എം​എ​ൽഎ​യു​ടെ വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച് പ​ണി പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ ക​ട​ന്നു​കൂ​ടാ​ൻ ഈ ​ഏ​ജ​ൻ​സി ശ്ര​മി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. പ​ണി പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള കെ​ട്ടി​ടം സർക്കാരിന്‍റെ അ​ധീ​ന​ത​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടിന്‍റെ ചു​മ​ത​ല​യി​ൽ ത​ന്നെ തു​ട​ങ്ങ​ണ​മെ​ന്ന​താ​ണ് ആ​ശു​പ്ര​തി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ പ്ര​ധാ​ന ആ​വ​ശ്യ​മെ​ന്ന് ചെ​യ​ർ​മാ​ൻ രാ​ജീ​വ​ൻ​പി​ള്ള​യും ക​ൺ​വീ​ന​ർ ഷാ​ൻ മു​ണ്ട​ക​ത്തി​ലും പ്ര​സ്ഥാ​വ​ന​യി​ൽ പ​റ​ഞ്ഞു.
ഇ​ൻ​ഡോ നോ​ർ​വീ​ജി​യ​ൻ പ്രോ​ജ​ക്ട് എ​ന്ന പേ​രി​ൽ 1953 ൽ ​ആ​രം​ഭി​ച്ച ആ​ശു​പ്ര​തി പി​ൽ​ക്കാ​ല​ത്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റാ​യി ത​രം താ​ഴ്ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ ആ​ശു പ്ര​തി സം​ര​ക്ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ സ​മ​ര​പ​ര​മ്പ​ര​യു​ടെ ഫ​ല​മാ​യി​ട്ടാ​ണ് ഇ​ന്ന​ത്തെ താ​ലൂ​ക്ക് ആ​ശു​പ്ര​തി ആ​യി നി​ല​കൊ​ള്ളു​ന്ന​ത്.
നി​ല​വി​ൽ ഈ ​പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍ററി​ലെ ജീ​വ​ന​ക്കാ​രു​ടെ യോ​ഗ്യ​ത​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ ഒ​രു ഡോ​ക്ടറു​ടെ സേ​വ​ന​മാ​ണ് പ​ല​പ്പോ​ഴും ഇ​വ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.
എ​ന്നാ​ൽ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റ് വൈ​കുന്നേരം നാ​ലോ​ടെ അ​ട​ച്ചു ക​ഴി​ഞ്ഞാ​ൽ അ​ത്യാ​സ​ന്ന​നി​ല​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ മേ​ൽ പ​റ​ഞ്ഞ ഡോ​ക്ട​റു​ടെ ക്ലി​നി​ക്കി​ൽ കൊ​ണ്ടു​വ​ന്ന് വ​ൻ​തു​ക ഈ​ടാ​ക്കു​ന്ന​താ​യി വ്യ​പ​ക​മാ​യ പ​രാ​തി​യു​ണ്ട് .
ആ​ശു​പ്ര​തി കോ​മ്പൗ​ണ്ടി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യായി​ട്ടു​ള്ള കെ​ട്ടി​ടം യാ​തൊ​രു നി​യ​മ​ത്തി​ന്‍റെ​യും ഉ​ത്ത​ര​വി​ന്‍റെയും പി​ൻ​ബ​ല​മി​ല്ലാ​തെ ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്ക് കൈ​മാ​റാ​നു​ള്ള നീ​ക്കം അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ നി​യ​മ​ന ങ്ങ​ൾ​ക്കും മാ​ത്ര​മേ വ​ഴി​യൊ​രു​ക്കൂ. അ​തി​നാ​ൽ അ​ടി​യ​ന്തി​ര​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ത​ന്നെ പ​രി​ച​യ സ​മ്പ​ന്ന​രാ​യ ഡോ​ക്ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ കെ​ട്ടി​ടം പ്ര​വ​ർ​ത്ത​ന​ക്ഷ​മാ​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി പാ​ടി​ക​ൾ​ക്കും നി​യ​മ ന​ട​പ​ടി​ക​ൾ​ക്കും ആ​ശു​പ്ര​തി സം​ര​ക്ഷ​ണ സ​മി​തി ത​യാ​റാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .