പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, October 29, 2020 10:50 PM IST
പു​ന​ലൂ​ർ: ഭ​ക്ഷ്യോ​ൽ​പ്പാ​ദ​ന രം​ഗ​ത്ത് സ്വ​യം​പ​ര്യാ​പ്ത​മാ​കു​ന്ന​തി​നു വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ല​യ​നാ​ട് കൃ​ഷി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ ​എ ല​ത്തീ​ഫ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പ​ച്ച​ക്ക​റി​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലൂ​ടെ വി​ഷ​ര​ഹി​ത ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കൂ​ടാ​തെ ഉ​ൽ​പ്പാ​ദ​ന രം​ഗ​ത്ത് മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നും സാ​ധി​ക്കും. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ന​ട​ത്തി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ 35 വാ​ർ​ഡു​ക​ളി​ലെ 2000 പേ​ർ​ക്ക് ഗ്രോ​ബാ​ഗു​ക​ളും പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. 25 ഗ്രോ​ബാ​ഗു​ക​ൾ​ക്ക് 500 രൂ​പ നി​ര​ക്കി​ലാ​ണ് ന​ൽ​കു​ന്ന​ത്. 200 രൂ​പ അ​ട​ച്ച​വ​ർ​ക്ക് 10 ഗ്രോ​ബാ​ഗു​ക​ൾ ന​ൽ​കു​ന്നു​ണ്ട്.
വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി ​ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​നാ​യി. കൃ​ഷി ഓ​ഫീ​സ​ർ പ്ര​കാ​ശ്, കൗ​ൺ​സി​ല​ർ​മാ​രാ​യ സു​നി​ത, പ്ര​സ​ന്ന കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.