ലോ​റി​ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും മറ്റും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അറസ്റ്റ്
Wednesday, October 28, 2020 11:28 PM IST
പുനലൂർ: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യു​ടെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലും സ്റ്റീ​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ നാ​ല് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം കാ​ട്ടി​ൽ​ക​ട​വി​ൽ ആ​ദി​നാ​ട് മാ​മ്പ​റ്റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​സ്ജെ ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ജി​ൻ(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ഇ​ട​ക്കു​ള​ങ്ങ​ര ചാ​ക​ര ജം​ഗ്ഷന് സ​മീ​പം അ​യ​ണി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​മ​ൽ​രാ​ജ്(31), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി ഭാ​ഗം ഇ​ട​ക്കു​ള​ങ്ങ​ര എ​ഫ്സിഐ ഗോ​ഡൗ​ണി​ന് സ​മീ​പം അ​മ​ൽ നി​വാ​സി​ൽ അ​മ​ൽ സു​രേ​ഷ്(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ബി​ന്ദു ഭ​വ​നി​ൽ വൈ​ശാ​ഖ് (23)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തെ​ങ്കാ​ശി, വികെ പു​തൂ​ർ കു​ല​യ്യ​നേ​രി പി​ള്ള​യാ​ർ കോ​വി​ൽ സ്ട്രീ​റ്റി​ൽ പാ​ണ്ടി​ദു​ര​(33)യെ ആ​ക്ര​മി​ച്ച് 17000- രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​ത്തി​ലെ സ്റ്റി​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റും പാ​ണ്ടി​ദു​രെ ഓ​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യി​രു​ന്നു. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ ജം​ഗ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന് കേ​ടു​പാ​ടു​ണ്ടാ​യെ​ന്ന് ആ​രോ​പി​ച്ച് സം​ഘം ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും ലോ​റി​ക്കു​ള്ളി​ലെ സ്റ്റീ​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ച് ക​ട​ത്തി സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. പാ​ണ്ടി​ദു​രെ​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പു​ന​ലൂ​ർ സി​ഐ. ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.