വിദേശമ​ദ്യം പി​ടി​കൂ​ടി
Wednesday, October 28, 2020 11:28 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ശാ​സ്താം​കോ​ട്ട റോ​ഡി​ൽ മാ​രാ​രി​ത്തോ​ട്ട​ത്തി​ന് സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ സ്‌​കൂ​ട്ട​റി​ൽ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​കൊ​ണ്ട് വ​ന്ന അ​ൻ​പ​ത് കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മ്മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ക​ല്ലേ​ലി​ഭാ​ഗം മാ​രാ​രി​ത്തോ​ട്ട​ത്തി​ൽ ഷാ​നി​വാ​സ് വീ​ട്ടി​ൽ ഷാ​ലി (42) എ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

ഡ്രൈ ​ഡേ യ്ക്ക് ​കൂ​ടി​യ വി​ല​യ്ക്ക് അ​ന​ധി​കൃ​ത​മാ​യി വി​ല്പ​ന ന​ട​ത്തു​ന്ന​തി​ലേ​ക്കാ​യി വി​വി​ധ മൊ​ബൈ​ലു​ക​ളി​ലെ ബെ​വ് ക്യൂ​ആ​പ് വ​ഴി വാ​ങ്ങി​യ​താ​ണ് മ​ദ്യം. ക​രു​നാ​ഗ​പ്പ​ള്ളി, ശാ​സ്താം​കോ​ട്ട മേ​ഖ​ല​ക​ളി​ലെ വ്യ​ത്യ​സ്ത ഔ​ട്ട്‌ ലെ​റ്റു​ക​ളി​ൽ നി​ന്നും ആ​യി​രു​ന്നു മ​ദ്യം ശേ​ഖ​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് ശേ​ഷം ക​രു​നാ​ഗ​പ്പ​ള്ളി ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് ഒ​ന്നാം കോ​ട​തി മു​ൻ​പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കൊ​ല്ലം ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ന്‍റ്് ചെ​യ്തു.

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​അ​ജി​ത്കു​മാ​ർ, പി.​എ.​അ​ജ​യ​കു​മാ​ർ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) എ​സ്.​അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​ശ്രീ​കു​മാ​ർ, എ​സ്. സ​ന്തോ​ഷ്‌, അ​നി​ൽ​കു​മാ​ർ എ​ക്സൈ​സ് ഡ്രൈ​വ​ർ പി.​രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണം കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ബി. ​സു​രേ​ഷ് ഏ​റ്റെ​ടു​ത്തു.