തേ​ങ്ങ​യി​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗൃ​ഹ​നാ​ഥ​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു
Tuesday, October 27, 2020 1:43 AM IST
ച​വ​റ : വീ​ടി​ന് മു​ക​ളി​ല്‍ ക​യ​റി തേ​ങ്ങ​യി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി ഗൃ​ഹ​നാ​ഥ​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു. തേ​വ​ല​ക്ക​ര കോ​യി​വി​ള പു​ത്ത​ന്‍ സ​ങ്കേ​തം മ​ഠ​ത്തി​ല്‍കി​ഴ​ക്ക​തി​ല്‍ സ​ന്തോ​ഷ് കു​മാ​ര്‍ (32) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​വീ​ട്ടി​ല്‍ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ച് വ​രു​ന്ന സ​ന്തോ​ഷ് സ​മീ​പ​ത്ത് പ​ണി ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന വീ​ട്ടി​ലെ ടെ​റ​സി​ല്‍​ക്ക​യ​റി സ്വ​ന്തം വ​സ്തു​വി​ലെ തെ​ങ്ങി​ല്‍ നി​ന്ന് ക​മ്പ് കൊ​ണ്ട് തേ​ങ്ങ​യി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി കി​ണ​റ്റി​ലേ​ക്ക് ത​ല​യ​ടി​ച്ച് വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് തെ​ക്കും​ഭാ​ഗം പോ​ലീ​സ് പ​റ​ഞ്ഞു. സ​ന്തോ​ഷി​നെ കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​റി​ഞ്ഞ് ച​വ​റ അ​ഗ്നി ര​ക്ഷാ സേ​ന​യെ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഭാ​ര്യ പൊ​ന്നു. മ​ക്ക​ള്‍ : സ്രാ​യി കൃ​ഷ്ണ, ശ്രാ​യി കൃ​ഷ്ണ.