ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭം ന​ട​ന്നു
Monday, October 26, 2020 10:52 PM IST
കൊ​ട്ടാ​ര​ക്ക​ര: വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക്ഷേ​ത്ര​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭം ന​ട​ന്നു. ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ലും സ്വ​കാ​ര്യ ക്ഷേ​ത്ര​ങ്ങ​ളി​ലും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​ൻ ഇ​ത്ത​വ​ണ ക്ഷേ​ത്ര​ങ്ങ​ളി​ൽ തി​ര​ക്കു​ണ്ടാ​യി​ല്ല. ഭൂ​രി​പ​ക്ഷം പേ​രും സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ വി​ദ്യാ​രം​ഭ ച​ട​ങ്ങു ന​ട​ത്തു​ക​യാ​ണു​ണ്ടാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ 200 ഓ​ളം കു​ഞ്ഞു​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ആ​ദ്യാ​ക്ഷ​രം കു​റി​ക്കാ​നെ​ത്തി​യ​ത്. മേ​ൽ​ശാ​ന്തി സ​ഞ്ജ​യ​ൻ ന​മ്പൂ​തി​രി മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.
ക​രു​നാ​ഗ​പ്പ​ള്ളി: അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രാ​ൻ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ ന​ട​ന്നു. മി​ക്ക കു​രു​ന്നു​ക​ളും ആ​ദ്യാ​ക്ഷ​ര​മ​ധു​രം നു​ണ​യു​ന്ന​ത് വീ​ടു​ക​ളി​ൽ​നി​ന്നു ത​ന്നെ​യാ​ണെ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത.

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ഭീ​തി ഒ​ഴി​യാ​ത്ത​തി​നാ​ൽ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ എ​ഴു​ത്തി​നി​രു​ത്ത് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. മാ​ലു​മേ​ൽ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് അ​നി പോ​റ്റി നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് അ​ഖ​ണ്ഡ​നാ​മ​ജ​പം ന​ട​ന്നു.
കോ​ഴി​ക്കോ​ട് ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​ജി​ത് കു​മാ​ർ പോ​റ്റി നേ​തൃ​ത്വം ന​ല്കി. ച​ങ്ങ​ൻ​കു​ള​ങ്ങ​ര ശാ​ര​ദാ​മ​ഠ​ത്തി​ൽ ന​ട​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി നേ​തൃ​ത്വം ന​ൽ​കി. ആ​ന​യ​ടി ന​ര​സിം​ഹ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും വി​ദ്യാ​രം​ഭം ന​ട​ന്നു. തു​ട​ർ​ന്ന് ആ​ന​യ​ടി രാ​ജേ​ഷി​ന്‍റെ സം​ഗീ​താ​ർ​ച്ച​ന​യും ന​ട​ന്നു.

വി​ദ്യാ​ദേ​വ​ത​യാ​യ സ​ര​സ്വ​തി​ദേ​വി​ക്കു മു​ന്നി​ൽ അ​റി​വി​ന്‍റെ ആ​ദ്യാ​ക്ഷ​രം കു​റി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് കു​രു​ന്നു​ക​ളു​മാ​യി ര​ക്ഷി​താ​ക്ക​ളെ​ത്തി. ഇ​ത്ത​വ​ണ വി​ജ​യ​ദ​ശ​മി​നാ​ളി​ലെ വി​ദ്യാ​രം​ഭം ക​ർ​ശ​ന കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ന​ട​ന്ന​ത്.

വി​ദ്യാ​രം​ഭ​രീ​തി​യി​ലും മാ​റ്റം ഉ​ണ്ടാ​യി​രു​ന്നു. അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി, എ​ഴു​ത്തി​നി​രു​ത്തു​ന്ന രീ​തി​ക​ൾ​ക്കും ചി​ല മാ​റ്റ​ങ്ങ​ളു​ണ്ട്. ആ​ചാ​ര്യ​ന്മാ​ർ​ക്കു​പ​ക​രം ര​ക്ഷി​താ​ക്ക​ൾ​ത​ന്നെ കു​ഞ്ഞു​ങ്ങ​ളെ മ​ടി​യി​ലി​രു​ത്തി ഹ​രി​ശ്രീ എ​ഴു​തി​ച്ചു. ആ​ദ്യം നാ​വി​ൽ സ്വ​ർ​ണം​കൊ​ണ്ട് എ​ഴു​തി. പി​ന്നീ​ട് വി​ര​ൽ​കൊ​ണ്ട് അ​രി​യി​ലും എ​ഴു​തി​ച്ചു.

സ്വ​ർ​ണ​മോ​തി​രം ര​ക്ഷി​താ​ക്ക​ൾ ത​ന്നെ​യാ​ണ് ക​രു​തി​യ​ത്. അ​രി, ഇ​ല എ​ന്നി​വ​യൊ​ക്കെ ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ന​ൽ​കി. പു​റ​ത്തു​നി​ന്ന് മ​റ്റു​വ​സ്തു​ക്ക​ളൊ​ന്നും അ​നു​വ​ദി​ച്ചി​ല്ല. വി​ദ്യാ​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് എ​ല്ലാ ച​ട​ങ്ങു​ക​ളും ഒ​ഴി​വാ​ക്കി​യി​രു​ന്നു.