ജോ​സ് കെ ​മാ​ണി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു
Friday, October 23, 2020 10:27 PM IST
കു​ണ്ട​റ: ഇ​ട​തു​പ​ക്ഷ​ ജനാ​ധി​പ​ത്യ മു​ന്ന​ണി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച കേ​ര​ളാ കോ​ൺ​ഗ്ര​സ് (എം)​ചെ​യ​ർ​മാ​ൻ ജോ​സ് കെ ​മാ​ണി​ക്ക് കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പേ​ര​യം മ​ണ്ഡ​ലം ക​മ്മി​റ്റി പ​രി​പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി​നോ​യ്പേ​ര​യം അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ് വെ​ങ്കി​ട്ട​ര​മ​ണ​ൻ പോ​റ്റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യ്ക​ണി​യാം​പ​റ​മ്പി​ൽ, എ. ​പി ജെ​ര്‍​മി​യാ​സ്, ഓ​ണ​മ്പ​ലം വി​ശ്വാ​മി​ത്ര​ൻ, സാ​ബു കാ​ഞ്ഞി​ര​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​നം ഇ​ന്ന്

കു​ണ്ട​റ : പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ 18 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ഇ​രു​നി​ല ആം​ഗ​ൻ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റേ​യും നാ​ല് ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് നി​ർ​മ്മി​ച്ച ആം​ഗ​ൻ​വാ​ടി റോ​ഡി​ന്‍റേ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് മൂ​ന്നി​ന് എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.