മ​ത്സ്യ​ഫെ​ഡ് ഫി​ഷ്സ്റ്റാ​ൾ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Friday, October 23, 2020 10:26 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: കേ​ര​ള സ​ർ​ക്കാ​ർ മ​ത്സ്യ​ഫെ​ഡി​ന്‍റെ ഫി​ഷ്സ്റ്റാ​ൾ തെ​ക്കും​ഭാ​ഗം മ​ഠ​ത്തി​ൽ മു​ക്കി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. തെ​ക്കും​ഭാ​ഗം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശു​ദ്ധ​വും പു​തി​യ​തു​മാ​യ മ​ത്സ്യം മി​ത​മാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ട്ട് സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്താ​രം​ഭി​ക്കു​ന്ന ഫി​ഷ് മാ​ർ​ട്ടു​ക​ളി​ലൊ​ന്നാ​ണി​ത്. മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി.

യോ​ഗ​ത്തി​ൽ തെ​ക്കും​ഭാ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​യേ​ശു​ദാ​സ​ൻ ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി. സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബാ​ങ്ക് ഉ​ൽ​പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡന്‍റ് പ്രഫ. എ​ൽ ജ​സ്റ്റ​സും, മൂ​ല്യ വ​ർ​ദ്ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം ​ജ​ല​ജ​യും നി​ർ​വ​ഹി​ച്ചു. മ​ത്സ്യ​ഫെ​ഡ് എം​ഡി ഡോ.ലോ​റ​ൻ​സ് ഹ​രോ​ൾ​ഡ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ പി. ​പി. ചി​ത്ത​ര​ഞ്ച​ൻ, ഡ​യ​ക്ട​ർ ബോ​ർ​ഡം​ഗം ടി.​മ​നോ​ഹ​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ​കു​മാ​ര​ൻ പി​ള്ള, റ്റി.​ആ​ർ. ഹ​രി​കു​മാ​ർ, ശോ​ഭ​ന, എ​സ്. ഹാ​രീ​സ്, ആ​ർ. റാ​ഹി​ല ബീ​വി, ബാ​ങ്ക് സെ​ക്ര​ട്ട​റി ഇ​ൻ ചാ​ർ​ജ്. കെ. ​ജി. സേ​തു​നാ​ഥ്, മ​ത്സ്യഫെ​ഡ് ജി​ല്ലാ അ​സി​സ്റ്റന്‍റ് മാ​നേ​ജ​ർ അ​നി​ത​കു​മാ​രി എന്നിവർ പ്രസംഗിച്ചു.