കോ​വി​ഡ് മ​ര​ണം: ശ​രാ​ശ​രി വ​യ​സ് 72
Friday, October 23, 2020 10:26 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ന​ട​ന്നി​ട്ടു​ള്ള കോ​വി​ഡ് മ​ര​ണ​ങ്ങ​ളി​ല്‍ ശ​രാ​ശ​രി വ​യ​സ് 72, അ​ധി​ക​വും 50 നും 89 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ട​ന്ന മ​ര​ണ​ങ്ങ​ള്‍ ഓ​ഡി​റ്റ് ചെ​യ്ത വി​ദ​ഗ്ധ സ​മി​തി​യു​ടേ​താ​ണ് ക​ണ്ടെ​ത്ത​ല്‍. മ​രി​ച്ച​വ​രി​ല്‍ സ്ത്രീ​ക​ള്‍ 36 ശ​ത​മാ​ന​മാ​ണ്. മ​റ്റ് രോ​ഗ​ങ്ങ​ള്‍​ക്ക് (​പ്ര​മേ​ഹം, ഹൃ​ദ്രോ​ഗം തു​ട​ങ്ങി​യ​വ) ചി​കി​ത്സ​യെ​ടു​ത്തി​രു​ന്ന​വ​ര്‍ 50 ശ​ത​മാ​ന​വു​മാ​ണ്. ര​ണ്ടോ അ​തി​ല​ധി​ക​മോ രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യെ​ടു​ക്കു​ന്ന​വ​രി​ല്‍ മ​ര​ണ നി​ര​ക്ക് 43 ശ​ത​മാ​ന​വും ഹൃ​ദ്രോ​ഗ ബാ​ധി​ത​രി​ലേ​ത് 28.5 ശ​ത​മാ​ന​വു​മാ​ണ്. ഹൃ​ദ്രോ​ഗ ബാ​ധി​ത​രി​ല്‍ ത​ല​ച്ചോ​റ്, കി​ഡ്‌​നി, പ്ര​മേ​ഹം, കാ​ന്‍​സ​ര്‍ എ​ന്നീ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലെ മ​ര​ണ നി​ര​ക്ക് 50 ശ​ത​മാ​ന​മാ​ണ്. കോ​വി​ഡ് മൂ​ല​മു​ള്ള നി​മോ​ണി​യ ബാ​ധി​ച്ച​വ​രി​ല്‍ 50 ശ​ത​മാ​നം പേ​രും മ​രി​ച്ചു.
ഐ​സിഎം​ആ​ര്‍ പ്രോ​ജ​ക്ട് റി​വ്യൂ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, ആ​ര്‍സി​സി ഹ്യൂ​മ​ന്‍ എ​ത്തി​ക്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡോ. ​ന​രേ​ന്ദ്ര​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ശ​ക​ല​നം ന​ട​ത്തി​യ​ത്. വി​ദ​ഗ്ധ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളാ​യി കൊ​ല്ലം സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റോ​യി, തി​രു​വ​ന​ന്ത​പു​രം എ​സ്എടി ആ​ശു​പ​ത്രി പീ​ഡി​യാ​ട്രി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന്തോ​ഷ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ.​ഷ​ര്‍​മി​ദ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​ര്‍ ശ്രീ​ല​ത, ജി​ല്ലാ സ​ര്‍​വ​യി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ഡോ.ആ​ര്‍.സ​ന്ധ്യ, പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ.അ​നു​ജ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.