മൂ​ന്ന് രോ​ഗ​മു​ക്ത​രെ ഏ​റ്റെ​ടു​ക്കാ​ന്‍ ആ​ളി​ല്ല: ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കള​ക്ട​ര്‍
Friday, October 23, 2020 10:26 PM IST
കൊല്ലം: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗ​മു​ക്ത​രാ​യ മൂ​ന്ന് പേ​രെ ഏ​റ്റെ​ടു​ക്കാ​ന്‍ ബ​ന്ധു​ക്ക​ള്‍ എ​ത്തി​യി​ല്ല. ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദുൾനാ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ലാ ഉ​ന്ന​ത​ത​ല ഓ​ണ്‍​ലൈ​ന്‍ യോ​ഗ​ത്തി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ് ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍ പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 45, 58, 68 വ​യ​സു​ള്ള പു​രു​ഷന്മാ​രാ​ണ് രോ​ഗ മു​ക്ത​രാ​യ​ത്. ഇ​വ​ര്‍ യ​ഥാ​ക്ര​മം ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ച്, ആ​റ്, 20 തീ​യ​തി​ക​ളി​ലാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ബ​ന്ധു​ക്ക​ള്‍ എ​ത്താ​ത്ത​തും തു​ട​ര്‍​ന്ന് ഇ​വ​രെ ഏ​റ്റെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​രാ​യ​വ​രെ അ​ന്വേ​ഷി​ക്കു​ന്ന കാ​ര്യ​വും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച ശേ​ഷം ബ​ന്ധു​ക്ക​ളു​ടെ ഭാ​ഗ​ത്ത് അ​നാ​സ്ഥ​യു​ണ്ടെ​ങ്കി​ല്‍ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലാ​യെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ സി​സിജി ​പ്ര​വ​ര്‍​ത്ത​നം, സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ പ​രി​ശോ​ധ​ന എ​ന്നി​വ യോ​ഗ​ത്തി​ല്‍ അ​വ​ലോ​ക​നം ചെ​യ്തു. ചു​മ​ത​ല​യേ​റ്റ റൂ​റ​ല്‍ എ​സ്പി ​ആ​ര്‍.​ഇ​ള​ങ്കോ​യെ ക​ള​ക്ട​ര്‍ യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ത്തു.