നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ മ​തി​ലിൽ ഇ​ടി​ച്ച് മ​റി​ഞ്ഞ് ​ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്
Friday, October 23, 2020 12:24 AM IST
കു​ന്നി​ക്കോ​ട്: പി​ട​വൂ​ര്‍-കി​ഴ​ക്കേ​തെ​രു​വ് മി​നി​ഹൈ​വേ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട വാ​ന്‍ പാ​ത​യോ​ര​ത്തെ മ​തി​ല്‍ ഇ​ടി​ച്ച് മ​റി​ഞ്ഞു.​ ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ത​ല​വൂ​ര്‍ കു​ര ഗ​വ എ​ല്‍ പിസ്കൂ​ള്‍ ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞദി​വ​സം അ​ഞ്ചോടെ​യാ​യി​രു​ന്നു അ​പ​ക​ടം.​

കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും എ​ത്തി​യ ഗു​ഡ്സ് വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് പാ​ത​യോ​ര​ത്തെ മ​തി​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.​ കു​ര ഇ​ന്ദി​ര​ഭ​വ​നി​ല്‍ ശ​ശി​ധ​ര​ന്‍​നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ മ​തി​ല്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.​ ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ വാ​ഹ​നം റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു.​ വാ​നി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ വി​ഷ്ണു, സ​ഹാ​യി സ​വി​രാ​ജ് എ​ന്നി​വ​രെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ൽ പ്രവേശി പ്പിച്ചു.

​ശ​ബ്ദം കേ​ട്ട് ഓ​ടി കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും വാ​ഹ​ന​ത്തി​ന് ഉ​ള്ളി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത​ത്.​തു​ട​ര്‍​ന്ന് ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട വാ​ഹ​നം റോ​ഡി​ല്‍ നി​ന്നും നീ​ക്കം ചെ​യ്ത​ത്.​പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ത​ട​സ​വും ഉ​ണ്ടാ​യി.