സോ​ളാ​ർ ഡ്രേ​യ​ര്‍ നി​ര്‍​മ്മി​ച്ച് ഫെ​ലി​ക്സ് കോ​ശി​ വ്യ​ത്യ​സ്ത​നാ​വു​ന്നു
Monday, October 19, 2020 11:13 PM IST
പ​ത്ത​നാ​പു​രം : ചി​ല​വു​കു​റ​ഞ്ഞ രീ​തി​യി​ൽ വി​വി​ധ വ​സ്തു​ക്ക​ള്‍ ഉ​ണ​ക്കു​ന്ന​തി​നു​ള്ള സോ​ളാ​ർ ഡ്രേ​യ​ര്‍ നി​ര്‍​മ്മി​ച്ച് വ്യ​ത്യ​സ്ത​നാ​വു​ക​യാ​ണ് പ​ട്ടാ​ഴി സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വ്.​

പ​ട്ടാ​ഴി കോ​ളൂ​ർ മു​ക്ക് തെ​ങ്ങി​നാ​ല്‍ വീ​ട്ടി​ൽ ഡാ​നി​യ​ല്‍ കോ​ശി -വ​ല്‍​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഫെ​ലി​ക്സ് കോ​ശി​യാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ലി​ന്‍റെ ഉ​ട​മ. തി​രു​വ​ന​ന്ത​പു​രം ശ്രീ​കാ​ര്യ​ത്തെ എ​ൻ​ജി​നീ​യ​റി​ങ് കോ​ളേ​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​ണ് ഫെ​ലി​ക്സ്.​ ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ ഒ​രു ക​ണ്ടെ​ത്ത​ൽ വേ​ണം എ​ന്ന ചി​ന്ത​യാ​ണ് ഡ്രേ​യ​റി​ലേ​ക്ക് എ​ത്തി​ച്ച​ത്.​ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​ലെ ക​ണ്‍​വെ​ര്‍​ഷ​ന്‍ എ​ന്ന പ്ര​തി​ഭാ​സ​ത്തി​ന് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ർ​മ്മാ​ണം.

ഏ​റ്റ​വും അ​ടി​ഭാ​ഗ​ത്ത് ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ഷീ​റ്റ് ചൂ​ടാ​വു​ക​യും ഇ​തി​ന്‍റെ ഫ​ല​മാ​യി മു​ക​ളി​ലെ പ്ര​ത​ല​ത്തി​ലു​ള്ള വാ​യു ചൂ​ടാ​വു​ക​യും ചെ​യ്യും.​ തു​ട​ര്‍​ന്ന് ഡ്രേ​യ​റി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന വ​സ്തു​ക്ക​ള്‍ ഉ​ണ​ങ്ങു​ക​യും ചെ​യ്യും.​ വെ​യി​ല്‍ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ ഇ​ല​ക്ട്രി​ക് ബ​ൾ​ബി​ന്‍റെ സ​ഹാ​യ​ത്താ​ലും വ​സ്തു​ക്ക​ൾ ഉ​ണ​ക്കാം.​ ചി​ത്ര​ര​ച​നാ ക​ലാ​കാ​ര​നാ​യ ഫെ​ലി​ക്സിന്‍റെ ആ​ദ്യ പ​രീ​ക്ഷ​ണ​മാ​ണി​ത്.​ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം പാ​സാ​യ ഫി​നി​ക്സ് നി​ര​വ​ധി നാ​ളു​ക​ളാ​യി എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​ന്‍ കൂ​ടി​യാ​ണ്.​ നി​ല​വി​ൽ സോ​ളാ​ർ ഡ്രേ​യ​റി​ന് പേ​റ്റ​ന്‍റ് നേ​ടാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം.​ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യാ​യ രാ​ജി​യാ​ണ് ഭാ​ര്യ.