കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി
Monday, October 19, 2020 11:12 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ക്കു​ന്ന കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​യു​ടെ നി​ർ​മ്മാ​ണോ​ദ്ഘാ​ട​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​നി​ർ​വഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എ​സ് ജ​യ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ മു​ബീ​ന, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് ബി ​ര​ഘു​നാ​ഥ​ൻ പി​ള്ള, ഗ്രാ​മ പ​ഞ്ചാ​യ​ത്ത്
അം​ഗ​ങ്ങ​ളാ​യ എം ​ശി​വ​ൻ​പി​ള്ള, ശാ​ന്ത​കു​മാ​രി, വൈ ​എ സ​മ​ദ്, വൈ ​ഷാ​ജ​ഹാ​ൻ, റ്റി ​മോ​ഹ​ന​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡ​മാ​സ്റ്റ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 50 ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു​ള്ള 50 ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നു​ള്ള 5 കോ​ടി 10 ല​ക്ഷം രൂ​പ​യും ഉ​ൾ​പ്പെ​ടെ 6.1 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ഒ​ന്നാം ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.