എ. ​പാ​ച്ച​ൻ അ​വാ​ർ​ഡ് ക്യാ​പ്ട​ൻ ല​ക്ഷ്മി ഹെ​ൽ​ത്ത് ആൻഡ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്
Sunday, October 18, 2020 11:15 PM IST
കൊ​ല്ലം : സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സിന്‍റെ​യും ദ​ലി​ത് പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​താ​വു​മാ​യി​രു​ന്ന എ.​പാ​ച്ച​ന്‍റെ സ്മ​ര​ണാ​ർ​ഥം എ.​പാ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള ഈ ​വ​ർ​ഷ​ത്തെ എ.​പാ​ച്ച​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡ് ക​രു​നാ​ഗ​പ്പ​ള​ളി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​പ്ട​ൻ ല​ക്ഷ്മി ഹെ​ൽ​ത്ത് ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് ന​ൽ​കാ​ൻ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ മി​ക​ച്ച ആ​രോ​ഗ്യ​പ​രി​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് അ​വാ​ർ​ഡ്. എ.​പാ​ച്ച​ന്‍റെ നാ​മ​ധേ​യ​ത്തി​ൽ ന​ൽ​കു​ന്ന 16-ാമ​ത് അ​വാ​ർ​ഡ് ആ​ണ് ഇ​ത്.
എ.​പാ​ച്ച​ൻ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 23ന് രാ​വി​ലെ 10 ന് ക​രു​നാ​ഗ​പ്പ​ള​ളി കെഎ​സ്ആ​ർടി​സി ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പ​മു​ള്ള കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഹാ​ളി​ൽ അ​നു​സ്മ​ര​ണ​യോ​ഗ​വും അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ​വും ന​ട​ത്തു​ം. അ​നു​സ്മ​ര​ണ​യോ​ഗം കെ.​സോ​മ​പ്ര​സാ​ദ് എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്ഡി.​ചി​ദം​ബ​ര​ൻ അധ്യക്ഷ​ത വ​ഹി​ക്കും. അ​വാ​ർ​ഡ് ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എംഎ​ൽഎ സ​മ​ർ​പ്പി​ക്കും. എ.​പാ​ച്ച​ൻ അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം കെപിസി​സി സെ​ക്ര​ട്ട​റി എ​ൽ.​കെ.​ശ്രീ​ദേ​വി ന​ട​ത്തും. സാ​മൂ​ഹ്യ-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ നി​സ്വാ​ർ​ഥ സേ​വ​നം മാ​നി​ച്ചു​കൊ​ണ്ട് കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.
യോ​ഗ​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡി.​ചി​ദം​ബ​ര​ൻ അ​ധ്യക്ഷ​ത വ​ഹി​ച്ചു. കെഡിഎ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ഭ​ദ്ര​ൻ, എ​സ്.​പ്ര​ഹ്ലാ​ദ​ൻ, ബോ​ബ​ൻ ജി.​നാ​ഥ്, പ്ര​ബോ​ധ് എ​സ്.​ക​ണ്ട​ച്ചി​റ, ആ​ർ.​പ്ര​മോ​ദ്, ശൂ​ര​നാ​ട് അ​ജി, വി.​രാ​മ​ച​ന്ദ്ര​ൻ, ടോ​ണി ബ​സ​ന്ത്, ബി.​ബൈ​ജു, സു​രേ​ഷ് കൈ​ര​ളി, അ​നീ​സ് സെ​യ്ദ്, കെ.​ശ​ശി, രാ​ജ്കു​മാ​ർ, റ്റി.​ആ​ർ.​വി​നോ​യി എ​ന്നി​വ​ർ പ്രസംഗി​ച്ചു.