മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ഇന്നു മുതൽ
Sunday, October 18, 2020 11:15 PM IST
ച​വ​റ: പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ച​വ​റ കെ ​എം എം​എ​ല്ലി​ലെ പു​തി​യ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ൽ നി​ന്നും ദ്ര​വീ​കൃ​ത രൂ​പ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് ന​ൽ​കു​ന്നു.
ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി 50 കോ​ടി രൂ​പ ചി​ല​വി​ൽ നി​ർ​മ്മി​ച്ച 70 ട​ൺ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള പ്ലാ​ന്‍റി​ൽ നി​ന്നു​മാ​ണ് പ്ര​തി​ദി​നം ഏഴു ട​ൺ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​തെ​ന്ന് ക​മ്പ​നി എം ​ഡി ജെ ​ച​ന്ദ്ര​ബോ​സ് പ​റ​ഞ്ഞു. കെ ​എം എം​എ​ല്ലി​ൽ നി​ന്നും ഇ​ന്ന് മു​ത​ൽ ദ്ര​വീ​കൃ​ത മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വി​പ​ണ​നം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ക​മ്പ​നി അ​ധി​കൃ​ത​ർ. ക​മ്പ​നി​യി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന ഓ​ക്സി​ജ​ൻ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് കൈ​മാ​റും.
ഏഴ് ട​ൺ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​നി​ൽ നി​ന്നും ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റു​ക​ൾ നി​റ​ച്ച് ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.
ഇ​ത് സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഏ​റെ സ​ഹാ​യ​ക​ര​മാ​കും. കൊ​റോ​ണ​ക്കാ​ല​മാ​യ​തി​നാ​ൽ ഓ​ക്സി​ജ​ന്‍റെ ഉ​പ​യോ​ഗം പ്ര​തി​ദി​നം കൂ​ടു​ത​ലാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ക​മ്പ​നി വ​ഴി ന​ൽ​കു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ഏ​റെ ഗു​ണ​ക​ര​മാ​കും.
കേ​ര​ള​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഓ​ക്സി​ജ​ൻ പ്ലാ​ന്‍റാ​യ ക​ഞ്ചി​ക്കോ​ട്ട് ഫാ​ക്ട​റി​യു​ടെ പ്ര​വ​ർ​ത്ത​നം യ​ന്ത്ര​ത​ക​രാ​റാ​യ​തി​നാ​ൽ അ​റ്റ​കു​റ്റ​പ​ണി​യ്ക്കാ​യി പ്ലാ​ന്‍റ് അ​ട​ച്ച​തും. കൊ​റോ​ണ​ക്കാ​ല​ത്തെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ​യും ഓ​ക്സി​ജ​ൻ ക്ഷാ​മ​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് കെ ​എം എം ​എ​ൽ വ​ഴി അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​യാ​ൽ ഓ​ക്സി​ജ​ൻ പ്ലാ​ന്‍റുക​ൾ ഇ​ത് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​നാ​ക്കി ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് സ​ർ​ക്കാ​ർ നി​ര​ക്കി​ൽ കൈ​മാ​റും. മു​ൻ​പ് കൊ​ച്ചി​യി​ലെ ബി ​പി സി​എ​ല്ലും ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ന​ൽ‌​കി​ത്തു​ട​ങ്ങി​യി​രു​ന്നു.
കെ ​എം എം ​എ​ല്ലും കൂ​ടി ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ ന​ൽ​കാ​ൻ പ്രാ​പ്ത​മാ​യ​തോ​ടെ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ രം​ഗ​ത്ത് സം​സ്ഥാ​നം സ്വ​യം പ​ര്യാ​പ്ത​ത​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്.