പോ​ലീ​സി​നെ ആ​ക്ര​മി​ച്ചു ര​ക്ഷ​പ്പെ​ട്ട പ്ര​തി പി​ടി​യി​ൽ
Sunday, October 18, 2020 12:48 AM IST
കൊ​ട്ടാ​ര​ക്ക​ര: പൂ​യ​പ്പ​ള്ളിയി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പി​ടി​കൂ​ടി. മീ​യ​ന സ്വ​ദേ​ശി ക​ള്ള റാ​ഫി എ​ന്ന് വി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് റാ​ഫി​യെ (48) നെ​യാ​ണ് പൂ​യ​പ്പ​ള്ളി സി​ഐ ​വി​നോ​ദ് ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത്.
താ​ഴേ​മൂ​ഴി ഭാ​ഗ​ത്ത് സോ​ണി ഹൗ​സി​ല്‍ ജെ​യിം​സി​ന്‍റെ വീ​ട്ടി​ല്‍ നിന്നും ഒ​രു പ​വ​ന്‍റെ മാ​ല, വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന തു​ണി​ക​ള്‍, എ​ടി​എം കാ​ര്‍​ഡ്, ഇരുപതിനായിരം രൂപ എന്നിവ ക​വ​ര്‍​ന്നെ​ടു​ത്ത കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ്. പി​ടി​കൂ​ടാ​നാ​യി എ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​നെ ആ​ക്ര​മി​ച്ച് വി​ല​ങ്ങു​മാ​യി ര​ക്ഷ​പെ​ട്ട​താ​യി​രു​ന്നു പ്ര​തി.

കാ​സ​ര്‍​കോ​ഡ്, ക​ണ്ണൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് പി​ന്‍​തു​ട​രു​ന്ന​ത് മ​ന​സി​ലാ​ക്കി​യ പ്ര​തി ഒ​ളി​ത്താ​വ​ള​ങ്ങ​ള്‍ സ്ഥി​ര​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു, അ​ടു​ത്ത ഒ​ളി​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ ബ​സ് സ്റ്റാന്‍റ് പ​രി​സ​ര​ത്ത് നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഓ​രോ ഒ​ളി സ്ഥ​ല​ങ്ങ​ളി​ലും വ്യ​ത്യ​സ്ഥ​ങ്ങ​ളാ​യ പേ​രു​ക​ളി​ലാ​യി​രു​ന്നു താ​മ​സി​ച്ച് വ​ന്നി​രു​ന്ന​ത്.​ എ​സ്ഐ രാ​ജ​ന്‍​ബാ​ബു, പോ​ലീ​സു​കാ​രാ​യ ഹ​രി, ലി​ജു വ​ര്‍​ഗീ​സ്, ബി​നു, അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.