കുളത്തൂപ്പുഴയിലെ ഉദ്ഘാടന മാമാങ്കങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് യുഡിഎഫ്
Friday, October 16, 2020 10:56 PM IST
കുളത്തൂപ്പുഴ: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ടാണ് കു​ള​ത്തൂ​പ്പു​ഴയി​ൽ മ​ന്ത്രി കെ.രാ​ജുവി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന അപ്രധാനപ്പെട്ട പല ഉ​ദ്ഘാ​ട​ന ചടങ്ങുകളും നടത്തിയതെന്ന് യു​ഡി​എ​ഫ് കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​ ആരോപണവുമായി രംഗത്തെത്തി.
പ​ഞ്ചാ​യ​ത്തി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള റോ​ഡു​ക​ളി​ലൂ​ടെ​ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മ്മാ​ണ​വും കു​ഴി അ​ട​യ്ക്ക​ലും പെ​ട്ടി​ക​ട ഉ​ദ്ഘാ​ട​ന​വും മീ​ൻ​പി​ടു​ത്തം ഉ​ദ്ഘാ​ട​നവും തൈ​ന​ടീ​ൽ ഉ​ദ്ഘാ​ട​നവും മ​ന്ത്രി ന​ട​ത്തു​ന്നത് ഒ​രു കാ​ബി​നേ​റ്റ് മ​ന്ത്രി​ക്ക് ചേ​ർ​ന്ന​ത​ല്ലെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
കു​ള​ത്തൂ​പ്പു​ഴ​യി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടെയും ചി​ര​കാ​ല സ്വ​പ്ന​മാ​യ കു​ള​ത്തൂ​പ്പു​ഴ ഗ​വ: ആ​ശു​പ​ത്രി​യു​ടെ വി​ക​സ​ന​ത്തി​ന് മൗ​നം പാ​ലി​ക്കു​ക​യും ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട പ​ല കാ​ര്യ​ങ്ങ​ളും ശി​ലാ​ഫ​ല​ക​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ർത്തുക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ളെ വിഢി​ക​ളാ​ക്കു​ന്ന ഇ​തു​പോ​ലു​ള്ള ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യുഡിഎഫ് കു​ള​ത്തൂ​പ്പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.