സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ജ​ന​സേ​വ​ന​ത്തി​ന് പ്രാ​മു​ഖ്യം ന​ല്‍​കും: മു​ഖ്യ​മ​ന്ത്രി
Tuesday, September 29, 2020 10:38 PM IST
പത്തനാപുരം/ചടയമംഗലം: സു​താ​ര്യ​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ജ​ന​സേ​വ​ന​ത്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ്മ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ത്ത​നാ​പു​രം, ച​ട​യ​മം​ഗ​ലം സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് വാ​ഹ​ന സം​ബ​ന്ധ​മാ​യ സേ​വ​ന​ങ്ങ​ള്‍ പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഓ​രോ താ​ലൂ​ക്കി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഒ​രു ഓ​ഫീ​സ് എ​ങ്കി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സേ​വ​ന​ങ്ങ​ള്‍ സു​താ​ര്യ​വും വേ​ഗ​ത്തി​ലും ആ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ക​ംപ്യൂട്ട​റൈ​സ്ഡ് ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ടെ​സ്റ്റ് സെ​ന്‍ററു​ക​ളും വാ​ഹ​ന ഫി​റ്റ്‌​ന​സ് സെ​ന്‍ററു​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ന്ദ്രീ​കൃ​ത ഓ​ണ്‍​ലൈ​ന്‍ വാ​ഹ​ന​പു​ക പ​രി​ശോ​ധ​ന സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഇ​വ​യെ​ല്ലാം കേ​ന്ദ്രീ​കൃ​ത അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പോ​ളി​കാ​ര്‍​ബ​ണേ​റ്റ് കാ​ര്‍​ഡ് അ​ധി​ഷ്ഠി​ത സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സം​വി​ധാ​ന​വും ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. സേ​ഫ് കേ​ര​ള പ​ദ്ധ​തി വ​ഴി റോ​ഡ​പ​ക​ട​ങ്ങ​ള്‍ ഒ​രു പ​രി​ധി വ​രെ കു​റ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കു​ണ്ട​യം മൂ​ല​ക്ക​ട ജം​ഗ്ഷ​നി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ​ത്ത​നാ​പു​രം റീ​ജ​ണ​ല്‍ ആ​ര്‍ ടി ​ഓ​ഫീ​സ്(​കെ എ​ല്‍ -80) പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. വി​ള​ക്കു​ടി, പി​റ​വ​ന്തൂ​ര്‍, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, ത​ല​വൂ​ര്‍ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഈ ​ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ല്‍ വ​രും.

ച​ട​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ് കോം​പ്ല​ക്‌​സി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് ച​ട​യ​മം​ഗ​ലം റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ്(​കെ എ​ല്‍-82). ച​ട​യ​മം​ഗ​ലം, ഇ​ള​മാ​ട്, നി​ല​മേ​ല്‍, ക​ട​യ്ക്ക​ല്‍, ഇ​ട്ടി​വ, കു​മ്മി​ള്‍, വെ​ളി​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളും 10 വി​ല്ലേ​ജു​ക​ളും കെ ​എ​ല്‍-82 ന്‍റെ ​ഭാ​ഗ​മാ​കും.

കൊ​ല്ലം ഉ​ള്‍​പ്പെ​ടെ മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി നാ​ല് ആ​ര്‍ ടി ​ഓ​ഫീ​സു​ക​ളാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ സ​ബ് ആ​ര്‍ ടി ​ഓ​ഫീ​സു​ക​ളു​ടെ എ​ണ്ണം 67 ആ​യി.