എം. ​കെ. ഭാ​സ്ക്ക​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെന്‍ററിന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Monday, September 28, 2020 10:22 PM IST
ച​വ​റ: മു​തി​ർ​ന്ന സിപിഎം ​നേ​താ​വാ​യി​രു​ന്ന എം.കെ.ഭാ​സ്ക്ക​ര​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി രൂ​പീ​കൃ​ത​മാ​യ എം.​കെ. ഭാ​സ്ക്ക​ര​ൻ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍ററിന്‍റെ കേ​ന്ദ്രീ​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ച​വ​റ​യി​ൽ തു​ട​ക്ക​മാ​യി.

കി​ട​പ്പു രോ​ഗി​ക​ൾ​ക്കും മ​റ്റു​മാ​യി ആ​ശ്വാ​സ​മേ​കു​ന്ന എം. ​കെ. പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെന്‍ററി ന്‍റെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പിഎം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​യി സെ​ന്‍റ​ർ മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നും ജ​ന​ങ്ങ​ൾ സ്മ​രി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​നം ത​ന്നെ​യാ​ണ് എം.​കെ​യ്ക്കാ​യി സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തെ​ന്നും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് സ​ഹാ​യ​വും സ്നേ​ഹ​വും എ​ത്തി​ക്കാ​ൻ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നും ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു.

ആം​ബു​ല​ൻ​സി​ന്‍റെ സ​മ​ർ​പ്പ​ണം സിപിഎം ​ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.സുദേ​വ​ൻ നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ എം.​കെ ഭാ​സ്ക്ക​ര​ൻ മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി ടി.​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.​ പ്ര​സി​ഡന്‍റ് ആ​ർ. ര​വീ​ന്ദ്ര​ൻ, സി​പി എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സൂ​സ​ൻ കോ​ടി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​ആ​ർ. വ​സ​ന്ത​ൻ, കോ​ൺ​ഗ്ര​സ് പ​ന്മ​ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കോ​ഞ്ചേ​രി​ൽ ഷം​സു​ദീ​ൻ, എം.​കെ​യു​ടെ സ​ഹ​ധ​ർ​മ്മി​ണി​ രാ​ജ​മ്മ ഭാ​സ്ക്ക​ര​ൻ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജി. ​മു​ര​ളീ​ധ​ര​ൻ, ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ എ​സ് ശ​ശി​വ​ർ​ണ​ൻ, ആ​ർ. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, കെ.​മോ​ഹ​ന​ക്കു​ട്ട​ൻ, കെ.​എ നി​യാ​സ് എന്നിവർ പ്രസംഗിച്ചു.

വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നു​ള്ള ആ​ശാ വ​ർ​ക്ക​റ​ന്മാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന കി​ട​പ്പു രോ​ഗി​ക​ളു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ഇ​വ​ർ​ക്ക് വേ​ണ്ട പ​രി​ച​ര​ണ​വും ശു​ശ്രൂ​ഷ​യും ചി​കി​ത്സ​യും മ​രു​ന്നു​ക​ളും പൂ​ർണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ക്കും. കി​ട​പ്പു രോ​ഗി​ക​ളെ വീ​ട്ടി​ലെ​ത്തി പ​രി​ച​രി​ക്കാ​നും, ഒ​റ്റ​പ്പെ​ട​ൽ അ​നു​ഭ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സം ന​ൽ​കി ആ​ശ്വാ​സ​മേ​കാ​നും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വോ​ള​ന്‍റി​യര്‌മാ​രു​ണ്ടാ​കും.