ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, September 28, 2020 10:22 PM IST
പ​ത്ത​നാ​പു​രം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കെ​എ​ല്‍- 80 യാ​ഥാ​ര്‍​ഥ്യ​ത്തി​ലേ​ക്ക്. പ​ത്ത​നാ​പു​ര​ത്തി​ന് അ​നു​വ​ദി​ച്ച സ​ബ് ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സ് ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും.
വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്ത​നാ​പു​ര​ത്ത് നി​ന്ന്‌ മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കു​ണ്ട​യം മൂ​ല​ക്ക​ട ജം​ഗ്ഷ​നി​ലു​ള​ള വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ക. ഫ​ര്‍​ണി​ഷിം​ങ്ങ് ജോ​ലി​യി​ലു​ണ്ടാ​യ താ​മ​സ​മാ​ണ് ഉ​ദ്ഘാ​ട​നം നീ​ണ്ടു പോ​കാ​ന്‍ കാ​ര​ണ​മെ​ന്ന് കെ ​ബി ഗ​ണേ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.
ഒ​രു ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ, ഒ​രു മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍, അ​സി.​മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍-2, ഹെ​ഡ് ക്ല​ര്‍​ക്ക്-1, ക്ല​ര്‍​ക്ക് 2, ഡ്രൈ​വ​ര്‍ - 1 തു​ട​ങ്ങി താ​ല്‍​കാ​ലി​ക ജീ​വ​ന​ക്കാ​ര​ട​ക്കം ഒ​ന്‍​പ​ത് പേ​രെ പ​ത്ത​നാ​പു​രം ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് 11 ന് ​പ​ത്ത​നാ​പു​രം മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലാ​ണ് കെ ​ബി ഗ​ണേ​ഷ് കു​മാ​ർ എം ​എ​ൽ എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.​മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും.