അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, September 28, 2020 2:11 AM IST
കൊ​ല്ലം: അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പ​ര​വൂ​ർ കോ​ങ്ങാ​ൽ വി​ള​യി​ൽ വീ​ട്ടി​ൽ ക​ബീ​ർ (35) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ പൊ​ഴി​ക്ക​ര ദേ​വീ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ക​ബീ​ർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കൂ​ടാ​തെ മ​റ്റ് ര​ണ്ടു ബൈ​ക്കു​ക​ളി​ലും കാ​റി​ടിച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ നെ​ടു​ങ്ങോ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

കാ​റി​ൽ ഡ്രൈ​വ​റെ കൂ​ടാ​തെ ര​ണ്ടു​പേ​ർ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​തി​ൽ​നി​ന്നും മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്ത​താ​യും പ​റ​യു​ന്നു. ഡ്രൈ​വ​റെ പ​ര​വൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.