കാ​ർ​ഷി​ക ഗ്രാ​മ​സ്വ​രാ​ജ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു
Friday, September 25, 2020 10:19 PM IST
കൊല്ലം: കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ത​ക​ർ​ച്ച​യ്ക്ക് ഇ​ട​യാ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യ ബി​ല്ലു​ക​ൾ​ക്കെ​തി​രാ​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ പി​ൻ​തു​ണ പ്ര​ഖ്യാ​പി​ച്ചു. പു​തി​യ കാ​ർ​ഷി​ക തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ക​ർ​ഷ​ക​രെ അ​ടി​മ​ക​ളാ​ക്കു​ന്ന​തും കോ​ർ​പ്പ​റേ​റ്റ് രാ​ജി​ന് വ​ഴി​വ​യ്ക്കു​ന്ന​തു​മാ​ണ്. കാ​ർ​ഷി​ക​വി​ള​ക​ളു​ടെ ന്യാ​യ​വി​ല നി​ശ്ച​യി​ക്കാ​നു​ള്ള സം​വി​ധാ​ന​ത്തി​ൽ ക​ർ​ഷ​ക​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക. കാ​ർ​ഷി​ക വി​പ​ണി​ക​ളു​ടെ ശം​ഖ്യ​ല സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ക​ളൊ​ടു​കൂ​ടി വി​പ​ലു​ക​രി​ക്കു​ക, ന്യാ​യ​വി​ല ശാ​സ്ത്രീ​യ​മാ​യി വി​ല​യി​രു​ത്തു​ക​യും ന്യാ​യ​വി​ല​യേ​ക്കാ​ൾ കു​റ​വാ​ണെ​ങ്കി​ൽ ആ​യ​തി​നു​ള്ള ധ​ന​സ​ഹാ​യം ബാ​ങ്ക് അ​ക്കൗ​ണ്ട ുക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ഇ​ന്ത്യ ഉ​ന്ന​യി​ക്കു​ന്ന​ത്.
ഗാ​ന്ധി​യ​ൻ ക​ള​ക്ടീ​വ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ർ​ഷി​ക സ്വ​രാ​ജ് പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി കാ​ർ​ഷി​ക മാ​ര​ണ​നി​യ​മ​ങ്ങ​ൾ കൃ​ഷി​ഭൂ​മി​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി കു​ഴി​ച്ചു​മൂ​ടു​ന്ന സ​മ​രം സം​ഘ​ടി​പ്പി​ച്ചു.
സ​മ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ കോ-​കോ​ർ​ഡി​നേ​റ്റ​ർ യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി ഭാ​ര​വാ​ഹി​ക​ളാ​യ സു​മി​ൻ​ജി​ത്ത് മി​ഷ, ഏ.​ജെ. ഡി​ക്രൂ​സ്, വ​സ​ന്ത​കു​മാ​ർ ക​ല്ലും​പു​റം, മേ​ച്ചേ​ഴ​ത്ത് ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.