അ​മ്മൂ​​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ചെ​റു​മ​ക​ൾ അ​റ​സ്റ്റി​ൽ
Friday, September 25, 2020 10:19 PM IST
കൊ​ട്ടാ​ര​ക്ക​ര : എ​ൺ​പ​തു​കാ​രി​യാ​യ അ​മ്മൂ​​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച ചെ​റു​മ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ​തു.
വെ​ട്ടി​ക്ക​വ​ല പ​ന​വേ​ലി ഇ​ര​ണൂ​ർ നി​ഷാ​ഭ​വ​നി​ൽ സ​ര​സ​മ്മ (80)യെ ​ത​ടി​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യും സ​ര​മ്മ​യു​ടെ മ​ക​ളു​ടെ മ​ക​ളു​മാ​യ നി​ഷ (24) യെ​യാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
സം​ഭ​വം അ​റി​ഞ്ഞ് സ​ര​സ​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ട് പോ​കാ​നാ​യി എ​ത്തി​യ​വ​രെ പ്ര​തി ത​ട​യു​ക​യും ചെ​യ്യു​ക​യു​ണ്ടാ​യി. നി​ഷ​യു​ടെ വ​ഴി​വി​ട്ട ബ​ന്ധ​ങ്ങ​ൾ ചോ​ദ്യം ചെ​യ്ത​തും വ​സ്തു എ​ഴു​തി ന​ൽ​കാ​ത്ത​തു​മാ​ണ് പ്ര​കോ​പ​ന​ത്തി​തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
കൊ​ട്ടാ​ര​ക്ക​ര സി​ഐ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാന്‍റ് ചെ​യ​്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ര​സ​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.