ച​ട്ട​മ്പി​സ്വാ​മി​ക​ളുടെ പ്ര​തി​മ സ്ഥാ​പി​ക്ക​ണമെന്ന് മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി
Thursday, September 24, 2020 10:27 PM IST
ച​വ​റ: ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ പ്ര​തി​മ ത​ല​സ്ഥാ​ന​ത്ത് സ്ഥാ​പി​ക്ക​ണമെന്നും തീ​ർ​ഥ​പാ​ദ​ മ​ണ്ഡപം തു​റ​ന്ന് ച​ട്ട​മ്പി സ്വാ​മി​ക​ളു​ടെ സ്മാ​ര​കം നി​ർ​മി​ക്കാ​ൻ ത​ട​സം നി​ൽ​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​വി​ലെ ന​ട​പ​ടി​ക​ൾ പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്നം സാം​സ്ക്കാ​രി​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​ക​ൾ തോ​റും പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്രഫ. ​എ​ൻ. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​യ​ർ കു​ന്നം രാ​മ​ൻ നാ​യ​ർ, ച​വ​റ സു​രേ​ന്ദ്ര​ൻ പി​ള്ള , ആ​റു​മാ​നൂ​ർ ഉ​ണി​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പാ​ൽ, പ്ര​ഭാ​ക​ര​വ​ർ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

തെ​ന്മ​ല പ​ര​പ്പാ​ർ അ​ണ​ക്കെ​ട്ട് ഇ​ന്ന് തു​റ​ക്കും

തെ​ന്മ​ല: തെ​ന്മ​ല പ​ര​പ്പാ​ർ അ​ണ​കെ​ട്ട് ഇ​ന്ന് തു​റ​ക്കും. നി​ല​വി​ൽ 111.50- 116.78 ആ​ണ് ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ വീ​തം മൂ​ന്ന് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്.
ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​തോ​ടെ ക​ല്ല​ട​യാ​റ്റി​ല്‍ 12 സെ.​മി വ​രെ ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്നും തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്നും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. രാ​വി​ലെ 11 ഓ​ടെ​യാ​കും ഡാം ​ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ക. .