ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു
Wednesday, September 23, 2020 12:46 AM IST
കു​ന്ന​ത്തൂ​ർ: കു​ന്ന​ത്തൂ​ർ പാ​ല​ത്തി​ൽ നി​ന്നും ക​ല്ല​ട​യാ​റ്റി​ൽ ചാ​ടി​യ യു​വ​സൈ​നി​ക​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നാം ദി​വ​സം ക​ണ്ടെ​ടു​ത്തു. കു​ന്ന​ത്തൂ​ർ ന​ടു​വി​ൽ ഇ​ട​വ​ന​വി​ള വീ​ട്ടി​ൽ ബാ​ബു​വി​ന്‍റെ​യും രാ​ധാ​മ​ണി​യു​ടെ​യും മ​ക​ൻ വി​നീ​തി (32) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ​യാ​ണ് ഇ​യാ​ൾ ആ​റ്റി​ൽ ചാ​ടി​യ​ത്.

ശാ​സ്താം​കോ​ട്ട​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​ന​യും കൊ​ല്ല​ത്ത് നി​ന്നെ​ത്തി​യ സ്കൂ​ബാ ടീ​മും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​ര​വേ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​വ​ധി​ക്കു ശേ​ഷം ശ്രീ​ന​ഗ​റി​ലെ സൈ​നി​ക ക്യാ​മ്പി​ലേ​ക്ക് മ​ട​ങ്ങേ​ണ്ട ദി​വ​സ​മാ​ണ് യു​വാ​വ് ആ​റ്റി​ൽ ചാ​ടി​യ​ത്.

ഭാ​ര്യ: ദീ​ഷ്മ. മ​ക്ക​ൾ: കാ​ശി​നാ​ഥ്, ബ​ദ​രി​നാ​ഥ്. ശാ​സ്താം​കോ​ട്ട താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം സം​സ്ക​രി​ക്കും.