ക​ല്ലു​വാ​തു​ക്ക​ലി​ൽ ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഉ​ദ്ഘാ​ട​നം ഉ​ട​ൻ
Monday, September 21, 2020 10:30 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ലി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​യ ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 75 ല​ക്ഷം രൂ​പ ചി​ല​വാ​ക്കി​യാ​ണ് ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ൽ ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് സ്ഥാ​പി​ച്ച​ത്.​ ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, കെ​ട്ടി​ടം, ക​വാ​ടം, മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ നി​ർ​മ്മാ​ണം എ​ന്നി​വ പൂ​ർ​ത്തി​യാ​യി. ദേ​ശീ​യ-​രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള ക​ബ​ഡി താ​ര​ങ്ങ​ളെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന​ത്.​ ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻഡ​റി വി​ദ്യാ​ർ​ഥിക​ൾ​ക്ക് ക​ബ​ഡി​യി​ൽ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം ന​ല്കും.
ദേ​ശീ​യ-​രാ​ജ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സി​ന്ത​റ്റി​ക് കോ​ർ​ട്ട് ഫ്ല​ഡ് ലൈ​റ്റ് എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.​ക​ബ​ഡി​യു​ടെ ഈ​റ്റി​ല്ല​മാ​യ ക​ല്ലു​വാ​തു​ക്ക​ൽ, ചി​റ​ക്ക​ര​ത്താ​ഴം, പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ടെ കേ​ന്ദ്ര​സ്ഥാ​ന​മാ​യ ക​ല്ലു​വാ​തു​ക്ക​ലി​ലാ​ണ് ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ട് എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. ഒ​ട്ടേ​റെ ദേ​ശീ​യ ക​ബ​ഡി​താ​ര​ങ്ങ​ൾ​ക്ക് ജ​ന്മം ന​ല്കി​യ പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​ത്.​ നി​ര​വ​ധി ക​ബ​ഡി താ​ര​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ൽ ജോ​ലി​യും ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​ബ​ഡി ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ലെ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​ൺ​കു​ട്ടി​ക​ൾ​ക്കും ആണ് പ്ര​വേ​ശ​നം. പ​രി​ശീ​ല​നാ​ർ​ഥി​ക​ൾ​ക്ക് ല​ഘു​ഭ​ക്ഷ​ണം, രാ​വി​ലെ​യും വൈ​കുന്നേര വും ചി​ട്ട​യാ​യ പ​രി​ശീ​ല​നം, ഇ​ൻ​സ്റ്റി​ട്യൂ​ട്ടി​ലേ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​ക​രു​ടെ സേ​വ​നം എന്നിവ ഉ​റ​പ്പാ​ക്കാ​യി​ട്ടു​ണ്ട്.

ജി​ല്ല​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും, ക​ല്ലു​വാ​തു​ക്ക​ലി​ൽ നി​ന്നും വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും പ്ര​വേ​ശ​നം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഇ​നി​യും തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല.​ ഇ​തി​നാ​ൽ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള, ക​ബ​ഡി യോ​ട് അ​ഭി​രു​ചി​യു​ള്ള വി​ദ്യാ​ർ​ഥിക​ളു​ടെ പ്ര​വേ​ശ​നം വി​ഷ​മാ​വ​സ്ഥ​യി​ലാ​ണ്.