സൗ​ജ​ന്യ പ​രി​ശീ​ല​ന​വു​മാ​യി ച​വ​റ കോ​ളേ​ജി​ലെ എ​ൻഎ​സ്എ​സ്
Sunday, September 20, 2020 11:37 PM IST
ച​വ​റ: ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​രം​ഭി​ച്ച സ്ക്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യു​ള്ള സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ ട്യൂ​ഷ​ൻ പ​ദ്ധ​തി പഠന തീ​ര​ത്തി​ൽ നി​ന്ന് കി​ട്ടി​യ ആ​വേ​ശം മ​റ്റൊ​രു വി​ജ​യ​ഗാ​ഥ ര​ചി​ക്കു​ന്ന​തി​നു​ള്ള ഊ​ർ​ജം പ​ക​ർ​ന്ന് ന​ൽ​കു​ക​യാ​ണ് ച​വ​റ ബേ​ബി ജോ​ൺ സ്മാ​ര​ക സ​ർ​ക്കാ​ർ കോ​ളേ​ജി​ലെ എ​ൻഎ​സ് എ​സ് യൂണിറ്റ്.

വ​രു​ന്ന ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 100 യു​വ​ജ​ന​ങ്ങ​ളെ.​വി​വി​ധ സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ബൃ​ഹ​ദ് പ​രി​ശീ​ല​ന പ​ദ്ധ​തി വി​ജ​യ​പ​ഥം എ​ൻഎ​സ്എ​സ് ജ​ന്മ​ദി​ന​മാ​യ 24 ന് ​ആ​രം​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കോ​ളേ​ജി​ലെ ബി​രു​ദ -ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥിക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം. ഓ​ൺ​ലൈ​നാ​യി ഇ​പ്പോ​ൾ ആ​രം​ഭി​ക്കു​ന്ന പ​രി​ശീ​ല​നം കോ​ളേ​ജ് തു​റ​ക്കു​മ്പോ​ൾ നേ​രി​ട്ടു​ള്ള പ​രി​ശീ​ല​ന​മാ​യി മാ​റ്റും.

വി​ദ​ഗ്ധ​രാ​യ അ​ധ്യാപ​ക​രു​ടെ സേ​വ​ന​ത്തി​ന് പു​റ​മേ ക​രി​യ​ർ വി​ദ​ഗ്ധ​രു​ടേ​യും ക്ലാ​സു​ക​ൾ ന​ൽ​കും. 24 ന് ​പ്രി​ൻ​സി​പ്പാ​ൾ ഡോ.​വി.​അ​നി​ൽ പ്ര​സാ​ദി​ന്‍റെ അ​ധ്യക്ഷ​ത​യി​ൽ ചേ​ര​ ുന്ന യോ​ഗ​ത്തി​ൽ കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ വി.​വി​ഘ്നേ​ശ്വ​രി വി​ജ​യ​പ​ഥം ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ളാ സ​ർ​വക​ലാ​ശാ​ല ച​രി​ത്ര വി​ഭാ​ഗം പ്രഫ​സ​റും പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റു​മാ​യ. ഡോ.​എ.​ഷാ​ജി മു​ഖ്യ അ​തി​ഥി​യാ യി ​പ​ങ്കെ​ടു​ക്കും. പിടിഎ ഭാ​ര​വാ​ഹി​ക​ൾ, അ​ധ്യാപ​ക​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.