വേ​ണ്ട​ത് അ​തീ​വ ജാ​ഗ്ര​തയെന്ന് ജി​ല്ലാ ക​ള​ക്ട​ര്‍
Saturday, September 19, 2020 11:20 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം കൂ​ടു​ന്ന​ത് മ​ന​സി​ലാ​ക്കി അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍. ഓ​ണ്‍​ലൈ​ന്‍ ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ യോ​ഗ​ത്തി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യാ​യി​രു​ന്നു ക​ള​ക്ട​ര്‍.

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഓ​ട്ടോ​റി​ക്ഷാ സ്റ്റാ​ന്‍​ഡു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണം അ​ട​ച്ചി​ട്ട​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ച​തി​ല്‍ ക​ളക്ട​ര്‍ ഡി ​എം ഒ ​യോ​ട് അ​ന​ന്ത​ര ന​ട​പ​ടി ആ​രാ​ഞ്ഞു.

ഒ​ന്‍​പ​ത് പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യെ​ന്നും സ​മ്പ​ര്‍​ക്ക​മു​ള്ള​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​താ​യും ഓ​ട്ടോ​റി​ക്ഷ​ക​ള്‍ അ​ണു​മു​ക്ത​മാ​ക്കി​യെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​ആ​ര്‍ ശ്രീ​ല​ത അ​റി​യി​ച്ചു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണം. ഒ​ന്നി​ച്ചി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഫ​യ​ലു​ക​ള്‍ തു​ട​ങ്ങി​യ​വ കൈ​മാ​റു​ന്ന​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​വേ​ണം.

ത​ന്‍റെ കൂ​ടെ​യു​ള്ള എ​ട്ട് ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ വി​വ​രം ക​ളക്ട​ര്‍ അ​റി​യി​ച്ചു. ഇ​വ​രി​ല്‍ നി​ന്നും ഫ​യ​ലു​ക​ളും മ​റ്റും വാ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​വ സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്തി​രു​ന്നു.

നാ​ല് ടെ​സ്റ്റ് ന​ട​ത്തി​യ​തും താ​നു​ള്‍​പ്പെ​ടെ കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ള്‍​ക്ക് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ഇ​നി​യും ഒ​രു ടെ​സ്റ്റ് കൂ​ടി ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു . സ്വ​യം സു​ര​ക്ഷി​ത​രാ​വു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

എ​വി​ടെ​നി​ന്നും രോ​ഗം വ​രാം എ​ന്ന തോ​ന്ന​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു . ക​ട​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍, കെ ​എ​സ് ഇ ​ബി ലൈ​ന്‍​മാ​ന്‍ തു​ട​ങ്ങി​യ ആ​ള്‍​ക്കാ​രു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടാ​കു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ടി ​നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു.

ശാ​സ്താം​കോ​ട്ട മൈ​ക്രോ​ഫി​നാ​ന്‍​സി​ലെ ക​ള​ക്ഷ​ന്‍ ജീ​വ​ന​ക്കാ​ര​ന്‍, ശൂ​ര​നാ​ട് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി, മു​സ്ലീം സ്ട്രീ​റ്റി​ലെ ത​യ്യ​ല്‍​ക്കാ​ര​ന്‍, കു​ള​ക്ക​ട ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ എ​ന്നി​വ​ര്‍ വ​ഴി രോ​ഗ​ബാ​ധ​യു​ണ്ടാ​യ​താ​യി ജി​ല്ലാ പോലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.