സേ​വ സ​പ്താ​ഹം നടത്തി
Thursday, September 17, 2020 10:45 PM IST
ശാ​സ്താം​കോ​ട്ട: ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ എ​ഴു​പ​താം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സേ​വാ സ​പ്താ​ഹം ന​ട​ത്തി.

ശാ​സ്താം​കോ​ട്ട പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​രം ശു​ചീ​ക​രി​ച്ച് ന​ട​ന്ന പ​രി​പാ​ടി ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബൈ​ജു ചെ​റു​പൊ​യ്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​രി അ​നി​കു​റു​പ്പ്, മ​ഹി​ളാ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വി​ത, ട്ര​ഷ​റ​ർ ലേ​ഖ രാ​ജ​ൻ, ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ഷ​മ, സു​ധാ​ച​ന്ദ്ര​ൻ, രാ​ജേ​ന്ദ്ര​ൻ പി​ള്ള, മ​ധു കു​മാ​ർ, ബീ​ന അ​നി കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.