അ​ഴീ​ക്ക​ലി​ൽ ആ​ദ്യ​ദി​നം നി​രാ​ശ
Thursday, August 13, 2020 10:42 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ച്ച​തോ​ടെ അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റും സ​ജീ​വ​മാ​യി.​എ​ന്നാ​ൽ ആ​ദ്യ ദി​വ​സം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത്. ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ മ​ത്സ്യ​ബ​ന്ധ​നം പു​ന​രാ​രം​ഭി​ച്ച​തോ​ടെ അ​ഴി​ക്ക​ൽ ഹാ​ർ​ബ​റി​ൽ നി​ര​വ​ധി മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളാ​ണ് രാ​വി​ലെ​ത​ന്നെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു ശേ​ഷം എ​ത്തി​ച്ചേ​ർ​ന്ന​ത്.​പ്ര​ധാ​ന​മാ​യും ചെ​മ്മീ​ൻ ,ചെ​ങ്ക​ല​വ തു​ട​ങ്ങി​യ മീ​നു​ക​ളാ​ണ് ല​ഭി​ച്ച​ത്.
ഹാ​ർ​ബ​ർ മാ​നേ​ജി​ങ് ക​മ്മി​റ്റി നി​ശ്ച​യി​ച്ച വി​ല​യ്ക്കാ​ണ് മ​ത്സ്യ​ങ്ങ​ൾ ഇ​വി​ടെ മ​ത്സ്യം വി​ൽ​ക്കു​ന്ന​ത്. മ​ത്സ്യലേ​ലം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കോവി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഹാ​ർ​ബ​റി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ബ​ന്ധ​ന​ക​ളോ​ട് തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് മ​ത്സ്യ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ജി ​രാ​ജ​ദാ​സ് പ​റ​ഞ്ഞു.
എ​ന്നാ​ൽ വി​ദേ​ശ മാ​ർ​ക്ക​റ്റു​ക​ളി​ലും മ​റ്റും ഏ​റ്റ​വും മി​ക​ച്ച വി​ല കി​ട്ടു​ന്ന ചെ​മ്മീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യം വാ​ങ്ങു​ന്ന​തി​ന് ക​മ്പ​നി​ക​ളു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ പോ​കു​ന്ന​ത് മ​ത്സ്യ​ത്തി​ന് മി​ക​ച്ച വി​ല കി​ട്ടു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നുവെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പി​ലാ​ക്കി കൊ​ണ്ടാ​ണ് ഹാ​ർ​ബ​റിന്‍റെ പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്ന് ഓ​ച്ചി​റ സി​ഐ ആ​ർ. പ്ര​കാ​ശ് പ​റ​ഞ്ഞു. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ക​ട​ലി​ൽ പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ദ്യ​ദി​നം നി​രാ​ശ​യാ​ണ് സ​മ്മാ​നി​ച്ച​ത് എ​ങ്കി​ലും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ മി​ക​ച്ച കോ​ള് ല​ഭി​ക്കു​മെ​ന്ന പ്ര​ത്യാ​ശ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ.