ല​ളി​ത​മ്മ​യ്ക്ക് മ​റ്റൊ​ന്നും വേ​ണ്ട; അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് മാ​ത്രം മ​തി
Wednesday, August 12, 2020 10:40 PM IST
അ​ഞ്ച​ല്‍: മ​ഴ​യി​ലും കാ​റ്റി​ലും ത​ക​ര്‍​ന്ന കൂ​ര​യ്ക്ക് മു​ന്നി​ല്‍ ഇ​നി എ​ന്ത് ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് വി​ധ​വ​യാ​യ ഈ ​വീ​ട്ട​മ്മ. അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടി​ന് വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി ല​ളി​ത​മ്മ മു​ട്ടാ​ത്ത വാ​തി​ലു​ക​ളി​ല്ല. പ​ക്ഷേ ഇ​വ​രു​ടെ ദു​രി​തം കാ​ണാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​തു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള ന​ന​ഞ്ഞു കു​തി​ര്‍​ന്ന വീ​ട് ത​ക​ര്‍​ന്ന് വീ​ഴാ​ന്‍ അ​ധി​ക​നേ​ര​മെ​ടു​ത്തി​ല്ല.

ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി‍​യ​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ര്‍. അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡ് ചീ​പ്പു​വ​യ​ൽ കൃ​ഷ്ണ​വി​ലാ​സ​ത്തി​ൽ ല​ളി​ത​മ്മ​യു​ടെ വീ​ടാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ലെ മ​ഴ​യി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. പ​ല​പ്രാ​വ​ശ്യ​വും അ​ധി​കാ​രി​ക​ൾ ല​ളി​ത​മ്മ​യു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ് വീ​ട് ന​ൽ​കാ​തെ മു​ഖം​തി​രി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ല​ളി​ത​മ്മ​യു​ടെ വീ​ട് നി​ലം പോ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ര​ണ്ടു വ​ർ​ഷ​മാ​യി വീ​ടി​ന് അ​പേ​ക്ഷ കൊ​ടു​ക്കു​മ്പോ​ൾ വി​ല്ലേ​ജോ​ഫി​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട്ടി​ൽ വ​ന്നു വീ​ടി​ന്‍റെ അ​വ​സ്ഥ നോ​ക്കാ​തെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ന്നു തി​ര​ക്കി തി​രി​കെ പോ​കാ​റാ​ണു​ള്ള​തെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. വീ​ട് താ​മ​സ​യോ​ഗ്യ​മാ​ണെ​ന്നു എ​ഴു​തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് മ​റു​പ​ടി​യാ​യി ല​ളി​ത​മ്മ വീ​ടി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​കൂ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കാ​ട്ടി കൊ​ടു​ത്തി​രു​ന്നു.

എ​ന്നി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യോ പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ ക​ണ്ണു​തു​റ​ന്നി​ല്ല. ഇ​പ്പോ​ൾ ത​ക​ർ​ന്നു ക​യ​റി കി​ട​ക്കാ​ൻ​ഒ​രി​ട​മി​ല്ലാ​തെ, ഒ​രാ​ശ്ര​യ​മി​ല്ലാ​തെ ബ​ന്ധു​വീ​ട്ടി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് ത​നി​ച്ച് താ​മ​സി​ച്ചു​വ​ന്ന ഈ 54 ​കാ​രി​യാ​യ വി​ധ​വ. ഇ​നി​യെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ക​ണ്ണു തു​റ​ക്കു​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യി​ലാ​ണ് ല​ളി​ത​മ്മ.