സ​ബീ​നാ സു​ധീ​ർ പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ
Wednesday, August 12, 2020 10:40 PM IST
പു​ന​ലൂ​ർ: ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി സി​പി​ഐ​യി​ലെ സ​ബീ​നാ സു​ധീ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ഇ​ട​തു മു​ന്ന​ണി​യി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് സി​പി​ഐ​യ്ക്ക് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം ല​ഭി​ച്ച​ത്. പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​ലെ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല. അ​തി​നാ​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് ഹൈ​സ്കൂ​ൾ വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​യ്ക്കു​ന്ന സ​ബീ​ന​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്തി​യ​ത്.

മ​ഴ​ക്കെ​ടു​തി: 5.58 ല​ക്ഷത്തിന്‍റെ ന​ഷ്ടം

കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ ക​ന​ത്ത മ​ഴ​യി​ല്‍ 24 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. മൂ​ന്നു കി​ണ​റു​ക​ള്‍​ക്കും നാ​ശ​മു​ണ്ടാ​യ​തി​ല്‍ ആ​കെ 5.58 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കി. ക​രു​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ര്‍, താ​ലൂ​ക്കു​ക​ളി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ 16 വീ​ടു​ക​ള്‍​ക്ക് ഭാ​ഗി​ക​ക​മാ​യി നാ​ശം. ന​ഷ്ടം 4.1 ല​ക്ഷം രൂ​പ. പു​ന​ലൂ​രി​ല്‍ നാ​ല് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​ല്‍ 72,000 രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. കൊ​ല്ല​ത്ത് മൂ​ന്ന് വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ഇ​വി​ടെ മൂ​ന്ന് കി​ണ​റു​ക​ള്‍​ക്കും നാ​ശ​മു​ണ്ട്. 70,000 രൂ​പ​യു​ടെ നാ​ശം ക​ണ​ക്കാ​ക്കി. പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട് ഭാ​ഗി​ക​മാ​യി ത​ക​രു​ക​യും 6,000 രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ക​യും ചെ​യ്തു.