ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​മി​ല്ല: വ്യാ​പാ​രി​ക​ൾ ദു​രി​ത​ത്തി​ൽ
Wednesday, August 12, 2020 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ടൗ​ണി​ല്‍ വാ​ഹ​ന​പാ​ര്‍​ക്കി​ങ്ങി​ന് സൗ​ക​ര്യം ഒ​രു​ക്കാ​തെ ന​ട​ത്തു​ന്ന ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ മൂ​ലം ക​ച്ച​വ​ട​മി​ല്ലെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ മ​റ്റ് ടൗ​ണു​ക​ളെ ആ​ശ്ര​യി​ക്കു​ക​യാ​ണെ​ന്നും വ്യാ​പ​രി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു .
സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​യി ക​ട​ക​ളു​ടെ അ​ടു​ത്ത് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ല. വാ​ഹ​നം നി​ര്‍​ത്തി​യാ​ല്‍ കേ​സെ​ടു​ക്കു​ക​യാ​ണ് പോ​ലീ​സ്. വ​ന്‍ തു​ക വ്യാ​പാ​ര സ്ഥാ​പ​ന ലൈ​സ​ന്‍​സി​നാ​യും ക​ര​മാ​യും മു​ന്‍​സി​പാ​ലി​റ്റി​യി​ല്‍ അ​ട​യ്ക്കു​ന്നെ​ങ്കി​ലും വ്യാ​പാ​രി​ക​ളു​ടെ വി​ഷ​മ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണാ​ന്‍ ന​ഗ​ര​സ​ഭ​യും ശ്ര​മി​ക്കു​ന്നി​ല്ല.
എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ ഇ​ട​പെ​ട്ട് വ്യാ​പാ​രം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ല്ലെ​ങ്കി​ല്‍ കേ​ര​ള വ്യാ​പാ​രി ഏ​കോ​പ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യ​ല്ലാ​തെ ര​ക്ഷ​യി​ല്ല​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്ന​ത്.
കൊ​ല്ലം -തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ കി​ളി​കൊ​ല്ലൂ​ര്‍, ച​ന്ദ​ന​ത്തോ​പ്പ്, കേ​ര​ള​പു​രം , കു​ണ്ട​റ, എ​ഴു​കോ​ണ്‍ കു​ന്നി​ക്കോ​ട് പു​ന​ലൂ​ര്‍ ടൗ​ണു​ക​ളി​ലും ര​ണ്ടു സൈ​ഡ് പാ​ര്‍​ക്കി​ങ്ങോ, ഒ​രു സൈ​ഡ് പാ​ര്‍​ക്കി​ങ് സൗ​ക​ര്യ​മോ ല​ഭ്യ​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ല്‍ മാ​ത്ര​മാ​ണ് പാ​ര്‍​ക്കിം​ഗ് ഇ​ല്ലാ​ത്ത​തെ​ന്നും അ​വ​ര്‍ ആ​രോ​പി​ച്ചു.
ഓ​ണ​മ​ടു​ത്തു വ​രു​ന്പോ​ൾ വ്യാ​പാ​രി​ക​ളെ ഒ​രു സ​മ​ര​ത്തി​ലേ​ക്ക് ത​ള്ളി വി​ടാ​തി​രി​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രും ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ മാ​റ്റം വ​രു​ത്തി പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സ​മി​തി പ്ര​സി​ഡ​ന്‍റ് എം ​ഷാ​ഹു​ദീ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി. ​എ​സ്. മോ​ഹ​ന്‍​ദാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​മു​വ​ല്‍​കു​ട്ടി, ട്ര​ഷ​റ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍, ദു​ര്‍​ഗ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.