മ​ഴ ത​ക​ര്‍​ത്ത​ത് ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ളും സ്വപ്നങ്ങളും
Tuesday, August 11, 2020 10:58 PM IST
പ​ത്ത​നാ​പു​രം:​ മ​ഴ ത​ക​ര്‍​ത്ത​ത് ക​ര്‍​ഷ​ക​രു​ടെ ഓ​ണ​വി​പ​ണി പ്ര​തീ​ക്ഷ​ക​ള്‍. ​കൊ​റോ​ണ കാ​ല​ത്തും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് ചെ​യ്ത കൃ​ഷി​യി​ലും പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ട​തോ​ടെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​ര്‍. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശ​മാ​ണു​ണ്ടാ​യ​ത്.
പി​റ​വ​ന്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല, ക​ട​ശേരി, ക​റ​വൂ​ർ, തോം​കോ​ട് മേ​ഖ​ല​ക​ളി​ലാ​ണ് കൃ​ഷിനാ​ശം ഉ​ണ്ടാ​യ​ത്. വാ​ഴ, മ​ര​ച്ചീ​നി, വെ​റ്റി​ല, ചേ​ന, പ​യ​ർ, പ​ട​വ​ലം തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ളാ​ണ് ന​ശി​ച്ച​ത്. ഭൂ​മി പാ​ട്ട​ത്തി​നെ​ടു​ത്തും കൂ​ട്ടാ​യ കൃ​ഷി ന​ട​ത്തി​യ​വ​രു​ടെ​യും വി​ള​ക​ൾ ന​ശി​ച്ചു.
ഓ​ണ​വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഓ​ണ​ത്തി​ന് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കു​ന്ന വി​ധ​ത്തി​ലെ നൂ​റ് ക​ണ​ക്കി​ന് ഏ​ത്ത​വാ​ഴ​ക​ളാ​ണ് നി​ലം​പ​രി​ശാ​യ​ത്. ഇ​ത്ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ത​ക​ർ​ത്തു. പ​ന്നി, കു​ര​ങ്ങ്, ആ​ന തു​ട​ങ്ങി കാ​ട്ടു​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഒ​ഴി​വാ​ക്കു​ന്ന​തി​ന് ചു​റ്റു വേ​ലി നി​ർ​മ്മി​ക്കു​ന്ന​തി​നും മി​ക്ക​വ​ർ​ക്കും ന​ല്ല തു​ക ചി​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു. സ്വ​ന്തം അ​ധ്വാ​ന​ത്തി​ന​പ്പു​റം തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചും കൃ​ഷി ന​ട​ത്തി​യ​വ​രാ​ണ് അ​ധി​ക​വും.
തൊ​ഴി​ൽ കൂ​ലി​വ​ർ​ധ​ന​വും വ​ള​ത്തി​ന്‍റെ​യും വി​ത്തി​ന്‍റേ​യും വി​ല വ​ർ​ധന​യും ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​ട്ട​ടി​യെ​ന്നോ​ണം ക​ർ​ഷ​ക​രെ​ കണ്ണീ​രി​ലാ​ഴ്ത്തി പ്ര​കൃ​തി​യു​ടെ താ​ണ്ഡ​വം. കാ​റ്റി​ൽ നി​ലം​പ​രി​ശാ​യ വി​ള​ക​ൾ​ക്ക് മു​ന്നി​ൽ ക​ണ്ണീ​രോ​ടെ​യാ​ണ് ഓ​രോ​രു​ത്ത​രും പ്ര​തി​സ​ന്ധി​ക​ൾ പ​റ​യു​ന്ന​ത്.​ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലും പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും​ വ​ന്യ മൃ​ഗ​ശ​ല്യ​ത്തി​ലും ല​ക്ഷ​ങ്ങ​ളു​ടെ വി​ള​നാ​ശം സം​ഭ​വി​ച്ചി​ട്ടും സ​ർ​ക്കാ​രി​ൽ നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും നി​ര​വ​ധി​യാ​ണ്.
കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ൾ സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെന്നും ക​ർ​ഷ​ക​ർ​ക്ക് ആ​ക്ഷേ​പ​മു​ണ്ട്. പ​ത്ത​നാ​പു​രം, പ​ട്ടാ​ഴി, വി​ള​ക്കു​ടി, ത​ല​വൂ​ർ തു​ട​ങ്ങിയ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും ല​ക്ഷ​ങ്ങ​ളു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ലും കൃ​ഷി​യി​ൽ ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് മി​ക്ക​വ​രും കൃ​ഷി​യി​ൽ നി​ന്ന് പി​ൻ​തി​രി​യു​ന്ന സ്ഥി​തി​യി​ലാ​ണ്.​ ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.