ആ​റ് ക്യാ​മ്പു​ക​ളി​ലാ​യി 281 പേ​ര്‍
Monday, August 10, 2020 10:14 PM IST
കൊല്ലം: ജി​ല്ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ങ്ങി​യ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 281 പേ​രെ മാ​റ്റി​താ​മ​സി​പ്പി​ച്ചു. 116 കു​ടും​ബ​ങ്ങ​ളി​ലെ 112 പു​രു​ഷന്മാ​രും 144 സ്ത്രീ​ക​ളും 25 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. ആ​റ് ക്യാ​മ്പു​ക​ളി​ല്‍ നാ​ലെ​ണ്ണം കൊ​ല്ലം താ​ലൂ​ക്കി​ലും ര​ണ്ടെ​ണ്ണം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​മാ​ണ്. ഇ​ര​വി​പു​ര​ത്ത് ആ​രം​ഭി​ച്ച സെന്‍റ് ജോ​ണ്‍​സ് എ​ച്ച് എ​സ് എ​സി​ല്‍ 31 കു​ടും​ബ​ങ്ങ​ളി​ലെ 37 പു​രു​ഷന്മാ​രും 42 സ്ത്രീ​ക​ളും 14 കു​ട്ടി​ക​ളും അ​ട​ക്കം 93 പേ​രു​ണ്ട്.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര​യി​ലെ ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ക്യാ​മ്പി​ല്‍ 33 കു​ടും​ബ​ങ്ങ​ളി​ലെ 21 പു​രു​ഷന്മാ​രും 46 സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മ​ട​ക്കം 69 പേ​രു​ണ്ട്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ത​ന്നെ വി​ദ്യാ​ധി​രാ​ജ എ​ന്‍ എ​സ് എ​സ് കോ​ളേ​ജി​ല്‍ 45 പേ​രാ​ണു​ള്ള​ത്. 18 കു​ടും​ബ​ങ്ങ​ളി​ലെ 22 പു​രു​ഷ​ന്‍​മാ​രും 21 സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി​ക​ളും.
ആ​ദി​ച്ച​ന​ല്ലൂ​ര്‍ വി​ല്ലേ​ജി​ലെ മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു ​പി സി​ലെ ക്യാ​മ്പി​ല്‍ 25 കു​ടും​ബ​ങ്ങ​ളി​ലെ 20 പു​രു​ഷന്മാ​രും 24 സ്ത്രീ​ക​ളും ഏ​ഴു കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ 51 പേ​രാ​ണു​ള്ള​ത്.
വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ എ​ച്ച് എ​ച്ച് എ​സി​ല്‍ എ​ട്ടു കു​ടും​ബ​ങ്ങ​ളി​ലെ 10 വീ​തം പു​രു​ഷന്മാ​രും സ്ത്രീ​ക​ളു​മു​ണ്ട്. നെ​ടു​മ്പ​ന​യി​ലെ ബ​ഡ്സ് സ്‌​കൂ​ളി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ ര​ണ്ട് പു​രു​ഷ•ാ​രെ​യും ഒ​രു സ്ത്രീ​യെ​യു​മാ​ണ് പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്.