പ​ത്ത​നാ​പു​ര​ത്ത് അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി പോ​സി​റ്റീ​വ്
Monday, August 10, 2020 10:11 PM IST
പ​ത്ത​നാ​പു​രം: മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ അ​ഞ്ച് പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചു. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കും പി​റ​വ​ന്തൂ​രി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.
ര​ണ്ട് ദി​വ​സം മു​ന്‍​പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര ഗോ​വി​ന്ദ​മ​ഠം വാ​ര്‍​ഡി​ലെ വ്യ​ക്തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ നാ​ല് പേ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ടൂ​ര്‍ പ​റ​ക്കോ​ട് റിം​ഗ് വ​ര്‍​ക്കു​ക​ട ന​ട​ത്തു​ന്ന ഇ​യാ​ള്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. ഇ​യാ​ളു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്ന​ലെ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
ആ​ദ്യം പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യു​ടെ ഭാ​ര്യ, ര​ണ്ട് മ​ക്ക​ള്‍, ഭാ​ര്യാ പി​താ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വ് ആ​യ​ത്. പി​റ​വ​ന്തൂ​ര്‍ പു​ന്ന​ല സ്വ​ദേ​ശി മൂ​ന്ന് ദി​വ​സം മു​ന്പാ​ണ് വി​ദേ​ശ​ത്തു നി​ന്നും എ​ത്തി​യ​ത്. ഇ​യാ​ള്‍​ക്ക് പ​രി​ശോ​ധ​ന​യി​ല്‍ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കു​ണ്ട​യം മേ​ഖ​ല​യി​ല്‍ ഇ​ന്ന​ലെ ന​ട​ത്തി​യ ദ്രു​ത​വേ​ഗ സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ ആ​ര്‍​ക്കും പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ചി​ല്ലെ​ന്ന​ത് മേ​ഖ​ല​യി​ല്‍ ആ​ശ്വാ​സ​ത്തി​നും കാ​ര​ണ​മാ​യി​ട്ടു​ണ്ട്.