35 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി കു​ള​ക്ക​ട​യി​ല്‍ ഫ്‌​ളാ​റ്റ് സ​മു​ച്ച​യം
Wednesday, August 5, 2020 10:46 PM IST
കൊല്ലം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​നി​ലൂ​ടെ കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഫ്‌​ളാ​റ്റ് സ​മു​ച്ച​യം ഉ​യ​രും. ഭൂ​ര​ഹി​ത​രാ​യ 35 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ഇ​തി​ലൂ​ടെ വീ​ട് സ്വ​ന്ത​മാ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യി​ല്‍ നി​ന്ന് 49. 72 ല​ക്ഷം രൂ​പ​ക്ക് വാ​ങ്ങി​യ പൂ​വ​റ്റൂ​ര്‍ ആ​ലും​കു​ന്നി​ല്‍ കാ​വി​ന് സ​മീ​പ​ത്തെ 1.66 ഏ​ക്ക​ര്‍ ഭൂ​മി​യി​ലാ​ണ് ഫ്‌​ളാ​റ്റ് നി​ര്‍​മി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള അ​ഞ്ച് ല​ക്ഷം രൂ​പ​യും പ​ഞ്ചാ​യ​ത്ത് ജ​ന​റ​ല്‍ ഫ​ണ്ടി​ല്‍ നി​ന്നും 45.5 ല​ക്ഷവും ഉ​ള്‍​പ്പെ​ടെ 50.5 ല​ക്ഷം രൂ​പ​യാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഹൗ​സിം​ഗ് ബോ​ര്‍​ഡി​നാ​ണ് നി​ര്‍​മാ​ണ ചു​മ​ത​ല.
കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ല്‍ ഇ​തു​വ​രെ 73 കു​ടും​ബ​ങ്ങ​ള്‍​ക്കാ​ണ് ലൈ​ഫി​ലൂ​ടെ വീ​ട് ല​ഭി​ച്ച​ത്. ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ ഒ​രു കു​ടും​ബം പോ​ലും ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന​തെ​ന്നും കു​ള​ക്ക​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി ​സ​ര​സ്വ​തി പ​റ​ഞ്ഞു.