കൊല്ലം: ചാത്തന്നൂര്‍ ഇടനാട് സ്വദേശിയായ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരി ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1969 ആണ്. ഇന്നലെ 49 പേര് രോഗമുക്തി നേടി. രോഗബാധിതരിൽ എട്ടു പേര് വിദേശത്ത് നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 19 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചു. ഇന്നലെ ഒരു മരണവും സ്ഥിരീകരിച്ചു. വെളിനല്ലൂര്‍ റോഡുവിള അനസ് മന്‍സിലില്‍ അബ്ദുള്‍ സലാം(58) മരിച്ചത് കോവിഡ് മൂലമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കൊല്ലം സിറ്റിയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ പോലീസ് നടത്തിയ സ്പെഷൽ ഡ്രൈവിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരളാ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം 207 കേസുകൾ രജിസ്റ്റർ ചെയ്തു.
ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 29 കടയുടമകൾക്കെതിരേയും വാഹനങ്ങൾക്കേർപ്പെടുത്തിയ ഒറ്റ, ഇരട്ടയക്ക നന്പർ നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതിന് അഞ്ച് വാഹന ഉടമകൾക്കെതിരേയും നടപടി സ്വീകരിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 371 പേരിൽനിന്നും സാമൂഹിക അകലം പാലിക്കാത്തതിനും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനുമായി 192 പേരിൽനിന്നും പിഴ ഈടാക്കി.
കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ
രോഗം സ്ഥിരീകരിച്ചവര്‍
ആദിച്ചനല്ലൂര്‍ കൈതക്കുഴി സ്വദേശി(38), എഴുകോണ്‍ ഇടയ്ക്കിടം സ്വദേശിനി(48), കല്ലുവാതുക്കല്‍ വരിഞ്ഞം സ്വദേശി(32), കോട്ടപ്പുറം പുലമണ്‍ സ്വദേശിനികളായ 17, 14 വയസുള്ളവര്‍, കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്വദേശി(55), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(27), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(74), പുന്തലത്താഴം പുലരി നഗര്‍ സ്വദേശികളായ 8, 18, 40, 8 വയസുള്ളവര്‍, ചവറ പുതുക്കാട് സ്വദേശി(57), തേവലക്കര നടുവിലക്കര സ്വദേശിനി(60), തേവലക്കര പടിഞ്ഞാറ്റിന്‍കര സ്വദേശി(44), പരവൂര്‍ പൊഴിക്കര സ്വദേശിനി(34), വെട്ടിക്കവല തലച്ചിറ സ്വദേശിനി(72), ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(22, പട്ടാഴി കന്നിമേല്‍ സ്വദേശിനി(55).
വിദേശത്ത്
നിന്നുമെത്തിയവര്‍
ഇളമാട് വേങ്ങൂര്‍ സ്വദേശി(56), കുമ്മിള്‍ കൊലിഞ്ചി സ്വദേശി(39), പൂതക്കുളം മുക്കട സ്വദേശി(29), കരിക്കോട് സ്വദേശി(55), ചന്ദനത്തോപ്പ് സ്വദേശി(30), ചാത്തന്നൂര്‍ മീനാട് സ്വദേശി(36), പെരിനാട് വെളളിമണ്‍ സ്വദേശി(45), ഉമയനല്ലൂര്‍ സ്വദേശി(40).
ഇതര സംസ്ഥാനങ്ങളില്‍
നിന്നുമെത്തിയവര്‍
കുണ്ടറ പടപ്പക്കര സ്വദേശി (26), പെരിനാട് വെളളിമണ്‍ സ്വദേശി(32), മൈനാഗപ്പളളി കടപ്പ സ്വദേശി(23).