മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Wednesday, August 5, 2020 1:28 AM IST
കൊ​ട്ടാ​ര​ക്ക​ര: റോ​ഡ​രി​കി​ൽ നി​ൽ​ക്ക​വെ മ​ധ്യ​വ​യ​സ്ക​ൻ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കോ​വി​ഡ് സം​ശ​യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സ് എ​ത്തി മൃ​ത​ശ​രീ​രം പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പെ​രു​ങ്കു​ളം പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ഭാ​സ്ക​ര​ൻ (50) ആ​ണ്‍ മ​രി​ച്ച​ത്.

അ​ങ്ങാ​ടി മ​രു​ന്നു​ക​ൾ ശേ​ഖ​രി​ച്ച് കൊ​ട്ടാ​ര​ക്ക​ര​യി​ലെ പ​ച്ച​മ​രു​ന്നു​ക​ട​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പെ​രു​ങ്കു​ളം സൊ​റ വ​ര​മ്പി​ൽ എ​ത്തി​യ ഭാ​സ്ക​ര​ൻ സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ന്നും ചാ​യ കു​ടി​ച്ച ശേ​ഷം സൊ​റ വ​ര​മ്പി​നോ​ടു ചേ​ർ​ന്നു​ള്ള പു​സ്ത​ക​കൂ​ട്ടി​ൽ നി​ന്നു പ​ത്ര​മെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ്‍ കു​ഴ​ഞ്ഞു​വീ​ണ്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: സു​ധി, സൂ​ര്യ.