നി​യ​ന്ത്ര​ണം വി​ട്ട് കാ​യ​ലി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, August 4, 2020 10:50 PM IST
ചാ​ത്ത​ന്നൂ​ർ: തീ​ര​ദേ​ശ റോ​ഡി​ൽ നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ കാ​യ​ലി​ലേ​ക്ക് വീ​ണു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ പ​രി​ക്കു​ക​ളോ​ടെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി.
ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ മു​ക്ക​ത്ത് പൊ​ഴി​മു​റി​ഞ്ഞ ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​വി​ടെ റോ​ഡ് ത​ക​ർ​ന്ന് പു​ല്ലു​ക​ൾ വ​ള​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. പ​ര​വൂ​ർ ഭാ​ഗ​ത്തു നി​ന്നും സ്കൂ​ട്ട​റി​ൽ താ​ന്നി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന താ​ന്നി സു​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ ആ​ന്‍റ​ണി​യാ​ണ് സ്കൂ​ട്ട​റു​മാ​യി കാ​യ​ലി​ലേ​ക്ക് വീ​ണ​ത്.
പാ​റ​യി​ലും പു​ൽ​പ്പ​ട​ർ​പ്പി​ലു​മാ​യി കു​ടു​ങ്ങി കി​ട​ന്ന ഇ​യാ​ളെ ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ക​ർ​ന്നു കി​ട​ക്കു​ന്ന​റോ​ഡ​രി​കി​ൽ പു​ല്ലു​ക​ൾ വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ താ​ഴെ​യു​ള്ള കു​ഴി​യും വെ​ള്ള​ക്കെ​ട്ടും ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.